പെട്രോൾ, ഡീസൽ വിലവർധനക്ക്​ പിന്നാലെ സി.എൻ.ജിക്കും വില കൂട്ടി

ന്യൂഡൽഹി: പെട്രോൾ, ഡീസൽ വില വർധനക്ക്​ പിന്നാലെ ഹരിത എൻജിനായ സി.എൻ.ജിയുടെയും വില വർധിപ്പിച്ചു. ഡൽഹി, ഹരിയാന, രാജസ്​ഥാൻ എന്നിവിടങ്ങളിലാണ്​ വിലവർധന.

ശനിയാഴ്ച രാവിലെ ആറുമുതൽ പുതുക്കിയ നിരക്ക്​ നിലവിൽ വരും. '2021 ഡിസംബർ നാലിന്​ രാവിലെ ആറുമുതൽ ഡൽഹി, ഹരിയാന, രാജസ്​ഥാൻ എന്നിവിടങ്ങളിൽ സി.എൻ.ജിയുടെ പുതുക്കിയ വില നിലവിൽ വരും' -പ്രമുഖ സി.എൻ.ജി വിതരണ കമ്പനിയായ ഇന്ദ്രപ്രസ്​ഥ ഗ്യാസ്​ ലിമിറ്റഡ്​ ട്വീറ്റ്​​ ചെയ്​തു.

ഡൽഹിയിൽ സി.എൻ.ജി വില കിലോക്ക്​ 53.04 രൂപയാകും. ഗുരുഗ്രാമിൽ 60.40 രൂപയാകും. പെട്രോൾ -ഡീസൽ വില വർധനക്കിടെ രാജ്യത്തെ ജനങ്ങൾക്ക്​ ആശ്വാസമായിരുന്നു സി.എൻ.ജി ഇന്ധനം. 

Tags:    
News Summary - CNG price hiked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.