ന്യൂഡൽഹി: സിവിൽ സർവിസ് പരിശീലന കേന്ദ്രത്തിൽ വെള്ളം കയറി മലയാളിയടക്കം മൂന്ന് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ കെട്ടിട ഉടമകൾക്ക് ജനുവരി 30വരെ ഇടക്കാല ജാമ്യം. അഞ്ച് കോടി രൂപ റെഡ് ക്രോസിൽ നിക്ഷേപിക്കണമെന്ന നിബന്ധനയിലാണ് ജാമ്യം.
പർവീന്ദർ സിങ്, തജിന്ദർ സിങ്, ഹർവിന്ദർ സിങ്, സർബജിത് സിങ് എന്നിവർക്കാണ് ഡൽഹി ഹൈകോടതിയിലെ ജസ്റ്റിസ് ദിനേഷ് കുമാർ ജാമ്യമനുവദിച്ചത്. റാവൂസ് ഐ.എ.എസ് സ്റ്റഡി സർക്കിൾ എന്ന പരിശീലന കേന്ദ്രം പ്രവർത്തിച്ച കെട്ടിടത്തിന്റെ ഉടമകളാണിവർ.
അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ ജാമ്യം നൽകരുതെന്നായിരുന്നു സി.ബി.ഐയുടെ വാദം. കെട്ടിട ഉടമകളുടെ നടപടിക്ക് മാപ്പില്ലെന്നും അത്യാർത്തിയാണെന്നും കോടതി പറഞ്ഞു. അനുമതിയില്ലാതെ പരിശീലന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ വിരമിച്ച ഹൈകോടതി ജഡ്ജിയുടെ കീഴിലുള്ള സമിതിയുണ്ടാക്കണമെന്ന് ലെഫ്റ്റനന്റ് ഗവർണറോട് കോടതി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.