ന്യൂഡൽഹി: രാജ്യത്ത് കൽക്കരി ക്ഷാമത്തിന് കാരണം കാലവർഷവും ചില കൽക്കരി ഖനികൾ അടച്ചുപൂട്ടിയതുമാണെന്ന് കൽക്കരി മന്ത്രി പ്രൽഹാദ് ജോഷി. ബുധനാഴ്ച വരെ രണ്ട് മില്യൺ ടൺ കൽക്കരി വിതരണം ചെയ്തിട്ടുണ്ട്. ആശങ്കപ്പെടേണ്ടതില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. വേണമെങ്കിൽ ദിവസവും രണ്ട് മില്യൺ ടൺ കൽക്കരി വരെ ഉത്പാദിപ്പിക്കാൻ കഴിയും. കൽക്കരിയുടെ ഉത്പാദനം വർധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഝാർഖണ്ഡിലെ കൽക്കരിപാടങ്ങളിൽ സന്ദർശനം നടത്തിയ മന്ത്രി ഉന്നതതല ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.