ചെന്നൈ: തമിഴ്നാട്ടിലെ രണ്ട് പ്രമുഖ വ്യാപാരി സംഘടനകളുടെ നേതൃത്വത്തില്‍ പെപ്സി, കോള ഉല്‍പന്നങ്ങള്‍ ബഹിഷ്കരിക്കുന്നു. ബുധനാഴ്ച മുതല്‍ നിലവില്‍വന്ന ബഹിഷ്കരണത്തില്‍ 70 ശതമാനം വ്യാപാരികളും സഹകരിക്കുന്നതായാണ് സംഘടനകളുടെ അവകാശവാദം. വിദേശ ഉല്‍പന്നങ്ങള്‍ക്ക് പകരം പ്രാദേശികമായ ശീതളപാനീയങ്ങള്‍ ഉപയോഗിക്കാനും ഇവര്‍ ആഹ്വാനം ചെയ്യുന്നുണ്ട്. കടുത്ത വരള്‍ച്ച നേരിടുന്ന സന്ദര്‍ഭത്തില്‍ കോളക്കമ്പനികള്‍ പുഴകളില്‍നിന്ന് വെള്ളമൂറ്റുന്നത് കര്‍ഷകരെ ബാധിക്കുന്നതായും ഇവര്‍ പറയുന്നു.
കഴിഞ്ഞ മാസം നടന്ന ജെല്ലിക്കെട്ട് പ്രക്ഷോഭത്തിന്‍െറ തുടര്‍ച്ചയാണ് ബഹിഷ്കരണാഹ്വാനമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജെല്ലിക്കെട്ട് പ്രക്ഷോഭകര്‍ കോള ഉല്‍പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. സംസ്ഥാനത്തെ പ്രമുഖ വ്യാപാര സംഘടനകളായ ഫെഡറേഷന്‍ ഓഫ് തമിഴ്നാട് ട്രേഡേഴ്സ് അസോസിയേഷനും തമിഴ്നാട് ട്രേഡേഴ്സ് അസോസിയേഷന്‍ ഫോറവുമാണ് ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
അതിനിടെ, ബഹിഷ്കരണം മറികടക്കാന്‍ വ്യാപാരികള്‍ക്ക് കൂടുതല്‍ സൗജന്യങ്ങളുമായി കമ്പനികളും രംഗത്തുണ്ട്. കോള നിരോധനം ദു$ഖകരമാണെന്ന് ഇന്ത്യന്‍ ബീവറേജസ് അസോസിയേഷന്‍ പ്രതികരിച്ചു. കൊക്കക്കോളയും പെപ്സിയും രണ്ടായിരത്തോളം പേര്‍ക്ക് സംസ്ഥാനത്ത് തൊഴില്‍ നല്‍കുന്നുണ്ടെന്നും അസോസിയേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.