ന്യൂഡൽഹി: ന്യൂസ് ബ്രോഡ്കാസ്റ്റേഴ്്സ് അസോസിയേഷൻ (എൻ.ബി.എ) അംഗങ്ങളും അല്ലാത്തവരുമായ എല്ലാ വാർത്തചാനലുകൾക്കും ബാധകമാകും വിധം തങ്ങളുടെ പെരുമാറ്റച്ചട്ടം കേന്ദ്ര സർക്കാറിെൻറ കേബിൾ ടി.വി ചട്ടങ്ങളുടെ ഭാഗമാക്കണമെന്ന് സംഘടന സുപ്രീംകോടതിയിൽ. വാർത്തചാനലുകളിലെ വർഗീയവും ആളുകളെ ക്ഷതമേൽപിക്കുന്നതുമായ ഉള്ളടക്കങ്ങൾ നിയന്ത്രിക്കാൻ എൻ.ബി.എ നിർദേശം സമർപ്പിക്കണമെന്ന ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ആവശ്യപ്പെട്ട പ്രകാരം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യമുള്ളത്.
സുദർശൻ ടിവിയുടെ 'യു.പി.എസ്.സി ജിഹാദ്' വാർത്ത പരിപാടി നിരോധിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജി പരിഗണിക്കവേയാണ് സുപ്രീംകോടതി ബെഞ്ച് സത്യവാങ്മൂലം സമർപ്പിക്കാൻ എൻ.ബി.എക്ക് നിർദേശം നൽകിയത്. നിലവിൽ അംഗങ്ങളായ വാർത്ത ചാനലുകളുടെ കാര്യത്തിൽ മാത്രമേ തങ്ങൾക്ക് നടപടി എടുക്കാനാവൂ എന്ന് എൻ.ബി.എ സെക്രട്ടറി ജനറൽ ആനി ജോസഫ് കോടതിയെ അറിയിച്ചു.
ഇത് മറികടക്കണമെങ്കിൽ എൻ.ബി.എ പെരുമാറ്റച്ചട്ടം നിലവിലുള്ള കേബ്ൾ ടിവി നിയമത്തിെൻറ ഭാഗമാക്കണമെന്ന് അവർ അറിയിച്ചു. അതിനിടെ, 'ബിന്ദാസ് ബോൽ' പരിപാടിയുടെ സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സുദർശൻ ടി.വി സുപ്രീം കോടതിയെ സമീപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.