തമിഴ്നാട്ടിൽ ബി.ജെ.പിയുടെ ‘സിങ്കം’ അണ്ണാമ​ലൈ പിന്നിൽ

കോയമ്പത്തൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ബി.ജെ.പിയുടെ താരസ്ഥാനാർഥിയായ സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ വിയർക്കുന്നു. ബി.ജെ.പിയുടെ ‘സിങ്കം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അണ്ണാമ​ലൈ കോയമ്പത്തൂരിൽ 8000ത്തിലേറെ വോട്ടുകൾക്ക് പിന്നിലാണ്. ഡി.എം.കെയുടെ ഗണപതി രാജ്കുമാറാണ് മണ്ഡലത്തിൽ ലീഡ് ചെയ്യുന്നത്. തപാൽ വോട്ടെണ്ണലിൽ തന്നെ ഡി.എം.കെ 5127 വോട്ടുകൾക്ക് മുന്നേറ്റം കാഴ്ചവെച്ചു.

2019 ലെ തെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർഥി പി.ആർ. നടരാജനാണ് കോയമ്പത്തൂരിൽ വിജയിച്ചത്. ഈ സീറ്റ് ഇത്തവണ ഡി.എം.കെക്ക് കൈമാറുകയാണ്. അന്ന് സി.പി.എമ്മിലെ പി.ആർ. നടരാജൻ 5,71,150 വോട്ടുകൾ നേടിയപ്പോൾ ബി.ജെ.പി സ്ഥാനാർഥി 3,92,007 വോട്ടുകളാണ് നേടിയത്. 1999ൽ ബി.ജെ.പി കോയമ്പത്തൂരിൽ വിജയം കൈവരിച്ചിരുന്നു. ഇത്തവണ എക്‌സിറ്റ് പോളുകളിൽ കോയമ്പത്തൂരിൽ കടുത്ത മത്സരമാണ് പ്രവചിച്ചത്.

Tags:    
News Summary - Coimbatore Election Result 2024 k annamalai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.