ഹൈദരാബാദ്: മകനെ നഷ്ടമായതിൽ വിഷമമുണ്ടെങ്കിലും സ്വന്തം രാജ്യത്തിന് വേണ്ടിയാണ് ജീവൻ വെടിഞ്ഞത് എന്നതിൽ അഭിമാനവുമുണ്ടെന്ന് ലഡാക്ക് അതിർത്തിയിൽ വെച്ച് ചൈനീസ് സൈന്യത്തോട് പോരാടി വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികൻ കേണൽ ബി. സന്തോഷ് ബാബുവിെൻറ അമ്മ മഞ്ജുള. എെൻറ ഒരേയൊരു മകനെ നഷ്ടമായതിൽ വിഷമമുണ്ട്. എന്നാൽ, അവൻ സ്വന്തം രാജ്യത്തിന് വേണ്ടിയാണ് ജീവൻ വെടിഞ്ഞത് എന്നോർത്ത് അഭിമാനിക്കുന്നു.
അവൻ എെൻറ ഏകമകനാണ്. ഉച്ചക്കാണ് എനിക്ക് മരണവിവരം അറിയാൻ കഴിഞ്ഞത്. മരുമകൾ രാവിലെ തന്നെ അറിഞ്ഞിരുന്നു. - വേദന കടിച്ചമർത്തിക്കൊണ്ട് അവർ പറഞ്ഞു. തെലങ്കാനയിലെ നളഗൊണ്ട ജില്ലയിലെ സൂര്യാപേട്ടാണ് സന്തോഷ് ബാബുവിെൻറ സ്വദേശം. കേണലിെൻറ മാതാവും പിതാവും സൂര്യപേട്ടിൽ തന്നെയാണ് താമസിക്കുന്നത്.
Feeling sad that I lost my only "Son" and at the same time feeling proud that my son sacrificed his life for the nation says Manjula mother of Col.Santosh Babu who was martyred by #ChineseArmyinLadakh #warherosantoshbabu pic.twitter.com/ZDADfEfkw6
— Prashanth (@prashantchiguru) June 16, 2020
ഭാര്യ സന്തോഷി, നാല് വയസുകാരനായ മകൻ അനിരുദ്ധ്, ഒമ്പത് വയസുകാരിയായ മകൾ അഭിനവ് എന്നിവരടങ്ങുന്ന കുടുംബം അദ്ദേഹത്തിനൊപ്പം ഡൽഹിയിലായിരുന്നു. കഴിഞ്ഞ 18 മാസമായി അതിർത്തിയിൽ രാജ്യത്തിന് വേണ്ടി സേവനമനുഷ്ഠിച്ചുവരികയായിരുന്നു സന്തോഷ് ബാബു. അദ്ദേഹത്തിനൊപ്പമുള്ള മറ്റ് രണ്ട് സൈനികർ കൂടി ചൈനീസ് ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. അതിർത്തിയിൽ ഡ്യൂട്ടിയിൽ പ്രവേശിക്കുന്നതിന് മുമ്പ് ബിഹാർ റെജിമെൻറിലെ കമാൻഡിങ് ഒാഫീസറായിരുന്നു സന്തോഷ് ബാബു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.