ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുെട 150ാം ജന്മവാർഷികം ആചരിച്ച് രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തുടങ്ങിയവർ രാജ്ഘട്ടിലെ ഗാന്ധിജിയുടെ സമാധിസ്ഥലെത്തത്തി ആദരാഞ്ജലികൾ അർപ്പിച്ചു. ഗാന്ധിജിയുടെ150ാം ജന്മവാർഷികത്തിൽ എല്ലാവരും മുന്നോട്ടു വന്ന് അദ്ദേഹത്തിെൻറ സ്വപ്നങ്ങൾ പൂർത്തീകരിക്കാൻ വേണ്ടി പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും സമാധി സ്ഥലത്തെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. ഗാന്ധിജി പ്രതിമയല്ല, മറിച്ച് ഇന്ത്യ പാലിക്കുന്ന ആശയങ്ങളിലൂടെയും മൂല്യങ്ങളിലൂടെയും അദ്ദേഹം ഇന്നും ജീവിച്ചിരിക്കുന്നു. സത്യവും അഹിംസയും പുലർത്തുന്നതിനാണ് അദ്ദേഹം ജീവിച്ചത്, മരിച്ചതും അതിനുവേണ്ടിത്തന്നെ. അതാണ് ഇന്ത്യയുടെ ആണിക്കല്ലെന്നും യഥാർഥ രാജ്യസ്നേഹികൾ ഇവ കാത്തുസൂക്ഷിക്കണമെന്നും രാഹുൽ ട്വീറ്റ് ചെയ്തു. വിവിധ സംസ്ഥാനങ്ങളും ഗാന്ധിജയന്തി വിപുലമായി ആചരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.