ബംഗളൂരു: ചിരിക്ക് കൊമേഡിയന്മാർ വലിയ വില നൽകേണ്ടി വരുന്നുവെന്ന് പ്രശസ്ത സ്റ്റാൻഡ് അപ് െകാമേഡിയൻ കുനാൽ കമ്ര. തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു ജാഗ്രതി സമിതിയുടെ ഭീഷണിക്ക് വഴങ്ങി ബംഗളൂരു പൊലീസ് സ്റ്റാൻഡ് അപ് കൊമേഡിയൻ മുനവ്വർ ഫാറൂഖിയുെട പരിപാടി റദ്ദാക്കിയ വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'ചിരിക്ക് ഒാരോ വർഷവും കൊമേഡിയന്മാർ കൂടുതൽ വില നൽകേണ്ടിവരുന്നു. അവരുെട തന്നിഷ്ടത്തിനും ആവേശത്തിനുമാണ് അവർ വില നൽകുന്നത്. ചില കൊമേഡിയന്മാർ അവരുടെ വിഡിയോ ഒാൺലൈനിൽ റിലീസ് ചെയ്യും മുമ്പ് അഭിഭാഷകരെ കാണിച്ച് ബോധ്യപ്പെടുത്തുന്നത് ഞാൻ കണ്ടിട്ടുണ്ട്. കാലഭേദങ്ങളില്ലാതെ ആഴ്ന്നുള്ള ചിരിക്ക് പിഴകൊടുക്കേണ്ടിവരും. അത് കുറ്റകരമായിത്തീരും. '- കുനാൽ ഫേസ്ബുക്കിൽ കുറിച്ചു.
ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട അർണബ് േഗാസ്വാമിക്ക് ജാമ്യം നൽകിയതിൽ 'സുപ്രീംകോടതിയാണ് ഏറ്റവും വലിയ തമാശ'എന്ന വിമർശനം മുമ്പ് കുനാൽ കമ്ര ഉന്നയിച്ചിരുന്നു. തുടർന്ന് കോടതിയലക്ഷ്യ നടപടി നേരിെട്ടങ്കിലും അദ്ദേഹം പ്രസ്താവന പിൻവലിക്കുകയോ മാപ്പ് പറയുകയോ ചെയ്തിരുന്നില്ല. സുപ്രീംകോടതി നോട്ടീസിന് 'തമാശകൾക്ക് പ്രതിരോധം ആവശ്യമില്ല'എന്നും പ്രതികരിച്ചിരുന്നു.
മുനവ്വർ ഫാറൂഖി വിഷയത്തിൽ കോൺഗ്രസ് എം.പി ശശി തരൂർ അടക്കമുള്ള പ്രമുഖരും പ്രതികരണവുമായി രംഗത്തെത്തി. സംഭവം ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. ആവിഷ്കാര സ്വാതന്ത്ര്യത്തെ പല രീതിയിൽ തടയുന്നുണ്ട്. സ്റ്റാൻഡ് അപ് കൊമേഡിയെൻറ വേദി തടയുക എന്നത് അൽപത്തവും ലജ്ജാകരവുമാണെന്ന് തരൂർ വിമർശിച്ചു.
മുനവ്വർ ഫാറൂഖിയെ ബംഗാളിലേക്ക് സ്വാഗതം ചെയ്യുന്നതായി തൃണമൂൽ കോൺഗ്രസ് വക്താവ് സാകേത് ഗോഖലെ പറഞ്ഞു. ഒരാളുടെ അന്നം മുട്ടിക്കുന്ന ബി.ജെ.പി-ആർ.എസ്.എസ് തന്ത്രം മുളയിലേ നുള്ളണം. പശ്ചമ ബംഗാളിൽ നിങ്ങൾ ഇഷ്ടമുള്ളിടത്ത് വേദിയൊരുക്കൂ. അവിെട ബി.ജെ.പിയും ആർ.എസ്.എസും നിങ്ങളെ ഒരു ചുക്കും ചെയ്യില്ലെന്ന് ഞാൻ ഉറപ്പുതരാം- സാകേത് വ്യക്തമാക്കി.
മുനവ്വറിന് പിന്തുണയുമായി സമൂഹ മാധ്യമങ്ങളിൽ നിരവധി പേരാണ് പോസ്റ്റുകളുമായി രംഗത്തെത്തിയത്. 'പുതിയ ഇന്ത്യയിൽ കോമഡി ഷോ നിരോധിച്ചെന്നും വിദ്വേഷ പ്രസംഗങ്ങൾ മാത്രം അനുവദിച്ചെന്നുമായിരുന്നു ഒരാളുടെ കമൻറ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.