കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസുകൾ ഇനിമുതൽ 10 വർഷത്തേക്ക്; വിമാന ചട്ടങ്ങളിൽ ഭേദഗതി വരുത്തി സർക്കാർ


ന്യൂഡൽഹി: കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസുകൾക്ക് ഇനി മുതൽ 10 വർഷത്തേക്ക് സാധുത വരുത്തി വ്യോമയാന മന്ത്രാലയം. വ്യോമ മേഖലയിൽ ബിസിനസ്സ് എളുപ്പമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സർക്കാർ നിയമങ്ങളിൽ ഭേദഗതി വരുത്തുന്നത്. ഇതുവരെ, കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസിന്റെ കാലാവധി അഞ്ച് വർഷമായിരുന്നു.

ആ കാലയളവ് പൂർത്തിയായ ശേഷം അത് പുതുക്കണമെന്നായിരുന്നു നിയമം. സിവിൽ ഏവിയേഷൻ മന്ത്രാലയം 1937 ലെ എയർക്രാഫ്റ്റ് നിയമങ്ങളിൽ ഭേദഗതി വരുത്തിയാണ് കാലവധി നീട്ടിയത്. ഈ മാറ്റം പൈലറ്റുമാരുടെയും വ്യോമയാന അധികാരികളുടെയും ഭരണപരമായ ഭാരം കുറക്കുകയും കാര്യക്ഷമമായ ലൈസൻസിംഗ് പ്രക്രിയയെ പ്രോത്സാഹിപ്പിക്കുമെന്നും വ്യോമ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

കൂടാതെ, ഒരു എയർപോർട്ട് പരിസരത്ത് ലൈറ്റുകൾ പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ലൈറ്റ് എന്ന പദത്തിൽ റാന്തൽ വിളക്കുകൾ, വിഷ് കൈറ്റുകൾ, ലേസർ ലൈറ്റുകൾ എന്നിവ ഉൾപ്പെടുന്നുവെന്നും വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, ഇത്തരം ലൈറ്റുകൾ പ്രദർശിപ്പിക്കുന്നവരുടെ മേലുള്ള സർക്കാരിന്റെ അധികാരപരിധി എയർപോർട്ടിന്റെ അഞ്ച് കിലോമീറ്ററിൽ നിന്ന് അഞ്ച് നോട്ടിക്കൽ മൈലായി വർദ്ധിപ്പിച്ചിട്ടുണ്ട്.

.

Tags:    
News Summary - Commercial pilot licenses for a further 10 years; Government has amended the flight rules

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.