ന്യൂഡൽഹി: സുപ്രീംകോടതി നടപടിയെക്കുറിച്ചും സമിതിയെക്കുറിച്ചും സംശയങ്ങളുള്ളതിനാൽ വിദഗ്ധ സമിതിയിൽ കർഷകർക്ക് വിശ്വാസമുള്ളവർ വേണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ തള്ളി.
''ഞങ്ങൾ ഞങ്ങളുടെ ഉദ്ദേശ്യംവെച്ച് ഉണ്ടാക്കുന്ന സമിതി ആണിതെന്നും എല്ലാവരുടെയും അഭിപ്രായങ്ങളെ തൃപ്തിപ്പെടുത്താനുള്ള കമ്മിറ്റിയല്ല ഞങ്ങളുണ്ടാക്കുതെന്നും'' ചീഫ് ജസ്റ്റിസ് ഇതിനോട് പ്രതികരിച്ചു. മുൻ സുപ്രീംകോടതി ജഡ്ജിമാരായ മാർകണ്ഡേയ കട്ജുവിനെയും കുര്യൻ ജോസഫിനെയും സമിതി അംഗങ്ങളാക്കണമെന്ന ഭാരതീയ കിസാൻ യൂനിയെൻറ ആവശ്യവും ചീഫ് ജസ്റ്റിസ് അംഗീകരിച്ചില്ല.ഭാരതീയ കിസാൻ യൂനിയൻ ഭാനു വിഭാഗത്തെ പ്രതിനിധാനംചെയ്ത് ഹാജരായ അഡ്വ. എ.പി. സിങ്ങാണ്, സമിതി ഉണ്ടാക്കുേമ്പാൾ കർഷകരുടെ അഭിപ്രായംകൂടി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടത്.
കർഷകരുടെ വിശ്വാസം പിടിച്ചുപറ്റാതെ സമിതി വിജയിക്കില്ലെന്ന് അദ്ദേഹം വാദിച്ചു. പ്രശ്നപരിഹാരമാണ് സുപ്രീംകോടതി ഉദ്ദേശിക്കുന്നെതങ്കിൽ അവർക്കുകൂടി സ്വീകാര്യരായവർ സമിതിയിൽ വേണം. തെൻറ കക്ഷി ഇതിനായി നിർദേശിക്കുന്നത് ജ. മാർകണ്ഡേയ കട്ജുവിനെയും ജ. കുര്യൻ ജോസഫിനെയുമാണെന്നും കർഷകർക്ക് അവരെ വിശ്വാസമാണെന്നും അഡ്വ. പി.എ. സിങ് കൂട്ടിച്ചേർത്തു. നല്ലെതന്ന് എല്ലാവരും പറയുന്ന സമിതിയുണ്ടാക്കാൻ പറ്റില്ലെന്ന് മനസ്സിലാക്കണമെന്നും തങ്ങളുടെ ഉദ്ദേശ്യത്തിന് വേണ്ടിയുണ്ടാക്കുന്ന സമിതിയാണിതെന്നും ചീഫ് ജസ്റ്റിസ് ഒാർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.