ഭറൂച് (ഗുജറാത്ത്): ബറൂച്ചിൽ മതചിഹ്നങ്ങളുള്ള കൊടി ഉയർത്തുന്നതിനെ ചൊല്ലി രണ്ടു വിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടുപേർക്ക് പരിക്ക്. സംഘർഷത്തിനുപിന്നാലെ 17 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 20 പേർക്കെതിരെ കേസെടുക്കുകയും ചെയ്തു.
ചൊവ്വാഴ്ച രാത്രി ഗോകുൽ നഗർ മേഖലയിലാണ് സംഭവം. വിവരമറിഞ്ഞ പൊലീസ് സ്ഥലത്തെത്തി ജനക്കൂട്ടത്തെ പിരിച്ചുവിട്ടു. നിലവിൽ പ്രശ്നങ്ങളില്ല. രണ്ടു സമുദായങ്ങളിലുള്ളവർ സംഘടിച്ചെത്തുകയും പരസ്പരം കല്ലെറിയുകയുമായിരുന്നു. ഏറുകൊണ്ടാണ് രണ്ടുപേർക്ക് പരിക്കുപറ്റിയത്. നബിദിനാഘോഷത്തിന്റെ ഒരുക്കങ്ങൾക്കുപിന്നാലെയാണ് സംഘർഷമുണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.