ഹിജാബ്​ നിരോധനം; ഒ.ഐ.സിയുടേത്​ വർഗീയ പ്രസ്താവന -വിദേശകാര്യ മന്ത്രാലയം

കർണാടകയിലെ ഹിജാബ് വിവാദത്തിൽ അഭിപ്രായം പ്രകടിപ്പിച്ച ഇസ്‌ലാമിക രാജ്യങ്ങളുടെ പൊതുവേദിയായ ഒ.ഐ.സിക്ക് മറുപടിയുമായി വിദേശകാര്യമന്ത്രാലയത്തിന്റെ മറുപടി. ഒ.ഐ.സിയുടെ ഭാഗത്ത് നിന്നുണ്ടായത് തെറ്റായ പരാമർശങ്ങളാണ്. ഇന്ത്യയിൽ നടക്കുന്ന പ്രശ്‌നങ്ങൾ ഭരണഘടനാ സ്ഥാപനങ്ങൾ പരിഹരിക്കും. ഒ.ഐ.സിയുടെ വർഗീയ അജണ്ട അവർക്ക് തന്നെ തിരിച്ചടിയാകുമെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അരിന്തം ബഗ്​ച്ചി പറഞ്ഞു.

കാമ്പസുകളിൽ ഹിജാബ് വിലക്കിയ നടപടി ഗുരുതരമാണെന്നും വിഷയത്തിൽ യു.എൻ മനുഷ്യാവകാശ കൗൺസിലും അന്താരാഷ്ട്ര സമൂഹവും ഇടപെടണമെന്നും ഒ.ഐ.സി ആവശ്യപ്പെട്ടിരുന്നു. മറ്റു രാജ്യങ്ങൾ ഹിജാബ് വിഷയത്തിൽ ഇടപടേണ്ടെന്ന് കഴിഞ്ഞ ദിവസം തന്നെ അരിന്തം ബഗ്​ച്ചി അറിയിച്ചിരുന്നു. വിഷയത്തിൽ എതിരഭിപ്രായം പ്രകടിപ്പിച്ച അമേരിക്ക, പാകിസ്താൻ എന്നീ രാജ്യങ്ങൾക്കെതിരെയും കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയം എതിർപ്പ്​ അറിയിച്ചിരുന്നു. 

Tags:    
News Summary - ‘Communal mindset’: India skewers OIC over statement on Muslims in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.