ന്യൂഡൽഹി: രാജ്യ തലസ്ഥാനമായ ഡൽഹിയിൽ സമൂഹ വ്യാപനം നടക്കുന്നതായി ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ. ഡൽഹിയിൽ കോവിഡ് 19ൻെറ സമൂഹ വ്യാപനം അംഗീകരിക്കാൻ കേന്ദ്രസർക്കാർ തയാറാകണം. കേന്ദ്രസർക്കാറിനോ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിനോ മാത്രമേ സമൂഹ വ്യാപനം സ്ഥിരീകരിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.
ദിനംപ്രതി േകാവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഡൽഹിയിലും രാജ്യത്തിൻെറ വിവിധ ഭാഗങ്ങളും കോവിഡിൻെറ വ്യാപനം കാണാനാകും. അതിനാൽ തന്നെ രാജ്യത്ത് സമൂഹ വ്യാപനം നടക്കുന്നുണ്ടെന്ന് അംഗീകരിക്കണം. കേന്ദ്രസർക്കാറിനും ഐ.സി.എം.ആറിനും മാത്രേമ അത് സാധിക്കൂ -സത്യേന്ദ്ര ജെയിൻ പറഞ്ഞു.
6.8 ശതമാനമാണ് ഡൽഹിയിൽ രോഗം സ്ഥിരീകരിക്കാനുള്ള സാധ്യത. വെള്ളിയാഴ്ച 4217 പേർക്കാണ് ഡൽഹിയിൽ പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഡൽഹിയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,38,000 ആയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ആഗസ്റ്റ് മൂന്നാം ആഴ്ച മുതൽ ശരാശരി 14 മരണം ഡൽഹിയിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ ഏഴുദിവസമായി മരണസംഖ്യ കുത്തനെ ഉയർന്ന് ശരാശരി 31ലെത്തിയതായും ഡൽഹി സർക്കാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.