നോയിഡ: കഠിനാധ്വാനികളായ ജീവനക്കാർക്ക് പാരിതോഷികവും സമ്മാനങ്ങളും ലഭിക്കുന്നത് പതിവാണ്. എന്നാൽ ഇഫ്തേകർ റഹ്മാനിയെന്ന സോഫ്റ്റ്വെയർ നിർമാതാവിന് അമേരിക്കൻ കമ്പനി നൽകിയ സമ്മാനമാണ് ഇപ്പോൾ ചർച്ചാവിഷയം. ചന്ദ്രനിൽ ഒരേക്കർ സ്ഥലമാണ് ഇഫ്തേക്കറിന് ലഭിച്ച സമ്മാനം.
ബിഹാർ ദർബങ്ക സ്വദേശിയാണ് ഇഫ്തേകർ റഹ്മാനി. സ്വന്തമായി നോയിഡയിൽ എ.ആർ സ്റ്റുഡിയോസ് എന്ന സോഫ്റ്റ്വെയർ നിർമാണ കമ്പനി നടത്തുന്ന ഇഫ്തേകർ അമേരിക്കൻ കമ്പനിയായ ലൂണ സൊസൈറ്റി ഇന്‍റർനാഷനലിനായി സോഫ്റ്റ്വെയർ നിർമിച്ച് നൽകുകയായിരുന്നു. ചന്ദ്രൻ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന കമ്പനിയാണിത്. ഇഫ്തേകറിന്റെ കഠിനാധ്വാനവും പുതുമയും കമ്പനിയെ വളരെയധികം സഹായിച്ചതോടെ ചന്ദ്രനിൽ സ്ഥലം വാങ്ങി കമ്പനി പാതിതോഷികം നൽകുകയായിരുന്നു.
നാട്ടിൽ ഇത്രയും വലിയ പാരിതോഷികം ലഭിക്കുന്ന ആദ്യ വ്യക്തിയാണ് ഇഫ്തേകർ. ഇതോടെ കുടുംബവും സുഹൃത്തുക്കളും ആഘോഷത്തിലാണ്. ഗ്രാമവാസികൾക്ക് മധുരം പങ്കുവെച്ച് കുടുംബാംഗങ്ങൾ സേന്താഷം പങ്കുവെച്ചു. മകന്‍റെ നേട്ടത്തിൽ സന്തോഷം പങ്കുവെക്കാൻ മാതാവ് നസ്ര ബീഗവും മറന്നില്ല.
രാജ്യത്തെ നിരവധി സെലിബ്രിറ്റികൾ ചന്ദ്രനിൽ സ്ഥലം സ്വന്തമാക്കിയിട്ടുണ്ട്. ഷാരുഖ് ഖാൻ, മഹേന്ദ്ര സിങ് ധോണി, അന്തരിച്ച നടൻ സുശാന്ത് സിങ് രജ്പുത് തുടങ്ങിയവർ ചന്ദ്രനിൽ സ്ഥലം സ്വന്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.