'ഒത്തുതീർപ്പ്' ആക്കിയാലും ലൈംഗികാതിക്രമ കേസ് അവസാനിപ്പിക്കാൻ പറ്റില്ല - സുപ്രീംകോടതി

ന്യൂഡൽഹി: ലൈംഗികാതിക്രമ കേസുകളിൽ പ്രതിയും അതിജീവിതയും ഒത്തുതീർപ്പിൽ എത്തിയാലും കേസുകൾ അവസാനിപ്പിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി. ഇതുമായി ബന്ധപ്പെട്ട രാജസ്ഥാൻ ഹൈക്കോടതി വിധിയും സുപ്രീംകോടതി റദ്ദാക്കി.

2022ൽ രാജസ്ഥാനിലെ ഗംഗാപുർ സിറ്റിയിലുണ്ടായ കേസിലായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. അധ്യാപകൻ ലൈംഗികമായി ഉപദ്രവിച്ചുവെന്നാരോപിച്ച് പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടി കേസ് നൽകിയിരുന്നു. കേസിലെ നടപടിക്രമങ്ങളെല്ലാം പൊലീസ് പൂർത്തിയാക്കുകയും ചെയ്തു.

എന്നാൽ അതിജീവിതയുടെ കുടുംബത്തിന്റെ പക്കൽ നിന്ന് പരാതിയില്ലെന്ന് പ്രതിയായ അധ്യാപകൻ പിന്നീട് എഴുതിവാങ്ങി. തെറ്റിദ്ധാരണയുടെ പേരിലാണ് കേസ് ഉണ്ടായതാണെന്നും, നടപടിക്രമങ്ങൾ ഇനി ആവശ്യമില്ലെന്നും, സ്റ്റാമ്പ് പേപ്പറിലാണ് എഴുതിവാങ്ങിയത്. ഇത് സ്വീകരിച്ച പൊലീസ് നടപടിക്രമങ്ങളെല്ലാം നിർത്തിവെക്കുകയും കേസ് അവസാനിപ്പിക്കുകയും ചെയ്തു. രാജസ്ഥാൻ ഹൈകോടതിയും ഇതോടെ പ്രതിയായ അധ്യാപകനെ വെറുതെവിട്ടിരുന്നു.

ഈ നടപടി ചോദ്യം ചെയ്ത് രാംജി ലാൽ ബൈർവാ എന്ന സാമൂഹികപ്രവർത്തകൻ സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. രാജസ്ഥാൻ ഹൈകോടതിയുടെ വിധി റദ്ദാക്കിയ സുപ്രീംകോടതി, അധ്യാപകനെതിരെ വീണ്ടും കേസെടുത്ത് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - compromise-cant-lead-to-cancellation-of-sexual-harassment-case-supreme-court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.