ഹൂഗ്ലി: ബി.ജെ.പിയുടെ നേതൃത്വത്തിൽ നടന്ന രാമനവമി ഘോഷയാത്രക്കിടെ പശ്ചിമ ബംഗാളിൽ വീണ്ടും സംഘർഷം. കഴിഞ്ഞ ദിവസം ഹൗറയിൽ ഉണ്ടായ സംഘർഷത്തിന് പിറകെയാണ് 40 കിലോമീറ്റർ അകലെ ഹൂഗ്ലിയിലും സംഘർഷം ഉണ്ടായത്.
ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് ദിലീപ് ഘോഷിന്റെ നേതൃത്വത്തിലായിരുന്നു ഘോഷയാത്ര. ഇതിനിടെ വ്യാപക കല്ലേറുണ്ടാവുകയായിരുന്നു. സംഘർഷത്തിൽ ബി.ജെ.പി എം.എൽ.എ ബിമൻ ഘോഷിന് പരിക്കേറ്റു.
യാത്രക്കുനേരെ കല്ലേറുണ്ടായതായി ബി.ജെ.പി ആരോപിച്ചു. ഇതേത്തുടർന്ന് പ്രദേശത്തെ കടകളിൽ വ്യാപക കൊള്ളയും തീവെപ്പുമുണ്ടായി. അക്രമത്തിനു പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സുകാന്ത മജുംദാർ ആരോപിച്ചു.
അതേസമയം, കഴിഞ്ഞ ദിവസം സംഘർഷമുണ്ടായ ഹൗറയിൽ സ്ഥിതി ശാന്തമായി. പ്രദേശത്ത് കനത്ത പൊലീസ് സന്നാഹം നിലവിലുണ്ട്. കടകൾ തുറക്കുകയും വാഹനങ്ങൾ ഓടുകയും ചെയ്യുന്നുണ്ട്. സംഘർഷത്തെ തുടർന്ന് പൊലീസ് വാഹനം അടക്കം നിരവധി വാഹനങ്ങൾ തീവെച്ച് നശിപ്പിച്ചിരുന്നു. സംഘർഷത്തിന് പിന്നാലെ കലാപകാരികൾ രാജ്യത്തിന്റെ ശത്രുക്കളാണെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കുറ്റപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.