ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ ഝാർഖണ്ഡ് മുൻ മന്ത്രി കെ.എൻ. ത്രിപാഠിയുടെ പത്രിക തള്ളി. ഇതോടെ മത്സരം മല്ലികാർജുൻ ഖാർഗെയും ശശി തരൂരും തമ്മിലായി.
സൂക്ഷ്മ പരിശോധനയിലാണ് ത്രിപാഠിയുടെ പത്രിക തള്ളിയതെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദനൻ മിസ്ത്രി അറിയിച്ചു. 10 പേരുടെ പിന്തുണയോടെ ഒറ്റ സെറ്റ് പത്രികയാണ് ത്രിപാഠി നൽകിയിരുന്നത്. സൂക്ഷ്മ പരിശോധനയിൽ ഒരു നിർദേശകന്റെ ഒപ്പിലെ പൊരുത്തക്കേടും മറ്റൊരു നിർദേശകന്റെ ഒപ്പ് ആവർത്തിച്ചതും കണ്ടെത്തി. ഇതോടെയാണ് പത്രിക തള്ളിയത്.
ഖാർഗെ 14 സെറ്റ് പത്രികയും തരൂർ അഞ്ച് സെറ്റും പത്രിക സമർപ്പിച്ചിരുന്നു. വെള്ളിയാഴ്ചയാണ് പത്രിക സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.