രാഹുലി​േൻറത്​ ‘കുടുംബ ആക്രോശ’ റാലിയെന്ന്​ അമിത്​ ഷാ

ന്യൂഡൽഹി: ബി.ജെ.പിക്കെതിരെയും നരേന്ദ്രമോദി ഭരണത്തിനെതിരെയും  കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത​ത്ത്രിൽ നടന്ന ജൻ ആ​ക്രോശ്​ റാലിയെ പരിഹസിച്ച്​ അമിത്​ ഷാ. രാംലീല മൈതാനിയിൽ രാഹുൽ നയിച്ചത്​ കുടുംബ ആക്രോശ റാലിയാ​ണെന്നും  കോൺഗ്രസ്​ സാമ്രാജ്യവും രാജ്യവും അവരുടേതെന്ന അ​പ്രസക്തമായ കാര്യത്തെ വീണ്ടും ഉയർത്തികാട്ടാനാ​ണതെന്നും ബി.ജെ.പി അധ്യക്ഷൻ അമിത്​ ഷാ പ്രതികരിച്ചു.
 ജൻ ആദേശ്​ എന്ന റാലികളിലൂടെ ഒാരോ സംസ്ഥാനങ്ങളും കൈവിട്ട കോണഗ്രസ്​ ഇപ്പോൾ ജൻ ആക്രോശുമായി എത്തിയിരിക്കയാണ്​. ഇന്ന്​ നടന്നത്​ വെറും ‘പരിവാർ ആക്രോശ്​’ റാലിയാണെന്നും അത്​ കുടുംബ വാഴ്​ചയെന്ന അപ്രസക്ത കാര്യത്തെയാണ്​ ഉയർത്തിപിടിച്ചതെന്നും അമിത്​ ഷാ ട്വീറ്റ്​ ചെയ്​തു. 

ഇന്നത്തെ റാലിയിൽ രാജ്യത്തിനെതിരായി വിദ്വേഷം പടർത്താനാണ്​ ശ്രമം. 125 കോടി ജനങ്ങളും കോൺഗ്രസി​​​െൻറ വികസന വിരുദ്ധതക്കും ഭിന്നിപ്പിക്കുന്ന രാഷ്​ട്രീയത്തിനും എതിരാണെന്ന കാര്യം അവർക്ക്​ ദഹിക്കുന്നില്ല. ഭിന്നിപ്പിക്കാനുള്ള കോൺഗ്രസി​​​െൻറ ശ്രമം മുഴുവനായും പുറത്തുവന്നിരിക്കുന്നുവെന്നും അമിത്​ ഷാ പറഞ്ഞു. 

ജൻ ആക്രോശ്​ റാലിയിൽ രാഹുലും സോണിയയും മോദിക്കെതിരെയും ബി.ജെ.പി സർക്കാറിനെതിരെയും ആഞ്ഞടിച്ചിരുന്നു. രാജ്യത്ത്​ ആർ.എസ്.എസ് – ബി.ജെ.പി അച്ചുതണ്ട് ജനാധിപത്യത്തി​​​​െൻറ കടക്കൽ കോടാലി വക്കുമ്പോൾ നരേന്ദ്ര മോദി നിശബ്ദനായി നോക്കിനിൽക്കയാണെന്നും അജണ്ടയില്ലാതെ ചൈനയിൽ പോയി ചായകുടിച്ചു വന്നയാൾ എന്ത്​ പ്രധാനമന്ത്രിയാണെന്നും രാഹുൽ വിമർശിച്ചു. 

Tags:    
News Summary - Cong rally is 'Parivar Akrosh' not 'Jan Akrosh': Amit Shah- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.