ന്യൂഡൽഹി: റഫാൽ പോർവിമാനവുമായി ബന്ധപ്പെട്ട കോഴ ഇടപാടിനെച്ചൊല്ലി ബി.ജെ.പിയും കോൺഗ്രസും ഏറ്റുമുട്ടലിൽ. പ്രതിരോധ മന്ത്രാലയവും വിമാനക്കമ്പനിയും മൗനത്തിൽ. ഇടനിലക്കാരനായ സുഷൻ ഗുപ്ത കോഴ വാങ്ങിയെന്ന് വ്യക്തമായ വിവരം കിട്ടിയിട്ടും സി.ബി.ഐയോ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റോ അന്വേഷിക്കാൻ തയാറായില്ലെന്നാണ് ഫ്രഞ്ച് വാർത്താ പോർട്ടലായ മീഡിയ പാർട്ട് വെളിപ്പെടുത്തിയത്.
യു.പി.എ ഭരിച്ച കാലവും ഈ കോഴയിടപാടിെൻറ പരിധിയിൽ വരുന്നത് ഉയർത്തിക്കാട്ടി കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കാനാണ് ബി.ജെ.പിയുടെ ശ്രമം. എന്നാൽ, കോഴയിടപാടിെൻറ തുടക്കം വാജ്പേയി സർക്കാറിെൻറ കാലത്താണെന്നും, അതിെൻറ രേഖ മുന്നിലെത്തിയിട്ടും കേന്ദ്ര ഏജൻസികൾ അന്വേഷിക്കാതെ മൂടിവെച്ചത് ഭരണനേതാക്കളുടെ താൽപര്യ പ്രകാരമാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തുന്നു.
2002 മുതൽ 2012 വരെയുള്ള കാലത്ത് റഫാൽ ഇടപാടിനു വേണ്ടി ഫ്രഞ്ച് വിമാനക്കമ്പനിയായ ദസോ ഇന്ത്യൻ ഇടനിലക്കാരൻ സുഷൻ ഗുപ്തക്ക് 65 കോടിയിൽപരം രൂപ പലപ്പോഴായി നൽകിയെന്നതിെൻറ രേഖകൾ സി.ബി.ഐക്കും ഇ.ഡിക്കും മുന്നിലെത്തിയത് 2018ലാണ്. 2004 വരെ വാജ്പേയിയും 2014 വരെ മൻമോഹൻ സിങ്ങുമായിരുന്നു പ്രധാനമന്ത്രിമാർ. അഗസ്റ്റ വെസ്റ്റ്ലൻഡ് അഴിമതിയുമായി ബന്ധപ്പെട്ട രേഖകൾക്കൊപ്പമാണ് ഈ കോഴക്കാര്യം കേന്ദ്ര ഏജൻസികൾക്ക് കിട്ടിയത്.
ഐ.ഡി.എസ് എന്ന ഐ.ടി കമ്പനിയുടെ മാനേജർ ധീരജ് അഗർവാളിെൻറ മൊഴിയും ചില ബില്ലുകളുമാണ് രേഖ. സുഷൻ ഗുപ്തയുടെ മൗറീഷ്യസിലെ ഇൻറർസ്റ്റെല്ലർ എന്ന കടലാസ് കമ്പനിക്ക് ഐ.ഡി.എസ് മുഖേന 2003നും 2006നുമിടയിൽ 4.15 കോടി രൂപ കൈമാറിയെന്ന് ധീരജ് അഗർവാളിെൻറ മൊഴിയിലുണ്ട്. എന്നാൽ, ഇത് അന്വേഷണ ഏജൻസികൾ അവഗണിച്ചു. ഭരണനേതാക്കളുടെ താൽപര്യം അതിനു പിന്നിലുണ്ടെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര ആരോപിച്ചു. ഇടപാടിനെക്കുറിച്ച് െജ.പി.സി അന്വേഷിക്കണം. ശരിയായ അന്വേഷണം നടന്നാൽ, കോഴ നൽകിയ കമ്പനിയെ ഇന്ത്യൻ നിയമ പ്രകാരം കരിമ്പട്ടികയിൽ പെടുത്തേണ്ടതുണ്ട്. എന്നാൽ, യു.പി.എ കാലത്ത് കോഴയിടപാട് നടന്നതിലൂടെ റഫാലിൽ കോൺഗ്രസ് നേതൃത്വം കമീഷൻ പറ്റിയെന്നാണ് ബി.ജെ.പിയുടെ ആരോപണം. അതു മറച്ചുവെച്ച്് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പഴി പറയുകയാണ് കോൺഗ്രസ് ചെയ്തു പോന്നതെന്ന് ബി.ജെ.പി വക്താവ് സാംബിത് പത്ര ആരോപിച്ചു. സത്യം കൂടെയുള്ളപ്പോൾ പേടി കൂടാതെ ബി.ജെ.പി സർക്കാറിെൻറ അഴിമതിക്കെതിരെ കോൺഗ്രസ് പ്രവർത്തകർ പോരാട്ടം തുടരണമെന്ന് വിദേശത്തുള്ള രാഹുൽ ഗാന്ധി ട്വിറ്ററിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.