ന്യൂഡൽഹി: ആരാണ് ധനമന്ത്രി? ധനമന്ത്രാലയം വെബ്സൈറ്റിൽ പീയുഷ് ഗോയൽ. പ്രധാനമന്ത്രി കാര്യാലയ വെബ്സൈറ്റിൽ അരുൺ ജെയ്റ്റ്ലി വകുപ്പില്ലാ മന്ത്രി. എന്നാൽ, അദ്ദേഹം വിഡിയോ കോൺഫറൻസിങ്ങും മറ്റുമായി ധനവകുപ്പിെൻറ പ്രവർത്തനങ്ങൾ നടത്തുന്നു. ഇതിൽ ആരാണ് യഥാർഥ ധനമന്ത്രിയെന്ന ചോദ്യവുമായി കോൺഗ്രസ് രംഗത്തു വന്നു.
വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയെ തുടർന്ന് അരുൺ ജെയ്റ്റ്ലി കൈകാര്യം ചെയ്തുവന്ന ധനവകുപ്പിെൻറ അധികച്ചുമതല പീയുഷ് ഗോയലിനെ ഏൽപിച്ച് അടുത്തിടെ വകുപ്പു പുനഃസംഘടന നടത്തിയിരുന്നു.
ഫലത്തിൽ വകുപ്പില്ലാ മന്ത്രിയാണ് ജെയ്റ്റ്ലി. വിഡിയോ കോൺഫറൻസിങ്ങിനു പുറമെ, എക്സൈസ് തീരുവ കുറക്കില്ല എന്നതടക്കമുള്ള ഫേസ്ബുക്ക് പോസ്റ്റുകളും ജെയ്റ്റ്ലിയുടേതായി വരുന്നുണ്ട്. ധനമന്ത്രി എന്ന നിലയിൽ ധനകാര്യ വിഷയങ്ങളിൽ പീയുഷ് ഗോയലിെൻറ പ്രസ്താവനകളുമുണ്ട്.
ധനമന്ത്രി ആരെന്നു മാത്രമല്ല, ഇന്ത്യയുടെ സമ്പദ്സ്ഥിതിയെക്കുറിച്ച അടിസ്ഥാനപരമായ ചോദ്യങ്ങൾക്കും പ്രധാനമന്ത്രി ഉത്തരം നൽകേണ്ടതുണ്ടെന്ന് കോൺഗ്രസ് വക്താവ് മനീഷ് തിവാരി ആവശ്യപ്പെട്ടു. മൊത്ത ആഭ്യന്തര ഉൽപാദനത്തിെൻറ കാര്യത്തിൽ തെറ്റായ കണക്കുകളാണ് കേന്ദ്രസർക്കാർ നൽകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എത്രപേർക്ക് തൊഴിൽ നൽകുന്നുവെന്നും മറ്റുമുള്ള സർക്കാർ വിശദീകരണങ്ങൾ തെറ്റായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സാമ്പത്തിക രംഗം പ്രതിസന്ധി നേരിടുേമ്പാൾ ധനമന്ത്രി ആരെന്നു തന്നെ വ്യക്തമല്ലാത്ത സ്ഥിതിയാണെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.