ഇംഫാൽ: മണിപ്പൂരിലെ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്രമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ സർവകക്ഷി യോഗം വിളിച്ചതിനു പിന്നാലെ കേന്ദ്രസർക്കാരിനും പ്രധാനമന്ത്രി മോദിക്കുമെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്. സംസ്ഥാനത്തെ സ്ഥിതി ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ മോദി മൗനം തുടരുന്നതിനെയാണ് കോൺഗ്രസ് ചോദ്യം ചെയ്തത്.
പതുക്കെയാണെങ്കിലും സംസ്ഥാനത്തെ സ്ഥിതിഗതികൾ പഴയ നിലയിലേക്ക് മാറുമെന്ന് അമിത് ഷാ ഉറപ്പുനൽകിയിരുന്നു.
മണിപ്പൂരിലെ 10 പ്രതിപക്ഷ കക്ഷികൾ ഡൽഹിയിൽ നടത്തിയ കൻവൻഷനിലാണ് കോൺഗ്രസിന്റെ ആവശ്യം. മണിപ്പൂരിൽ ബിരെൻ സിങ്ങിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. ബിരെൻസിങ്ങിനെകൊണ്ട് ഒന്നിനും സാധിക്കില്ലെന്ന് ബോധ്യമായതായും അദ്ദേഹത്തെ മാറ്റിനിർത്താതെ മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ സാധിക്കില്ലെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.