ന്യൂഡൽഹി: ഉത്തർപ്രദേശിൽ പൊതു തെരഞ്ഞെടുപ്പിെൻറ അവസാനഘട്ടത്തിൽ മത്സരിക്കുന്ന മൂന്ന് കോൺഗ്രസ് സ്ഥാനാർഥികളുടെ പത്രിക തള്ളി. അംബേദ്കർ നഗർ, ബൻസ്ഗാവ്, ബലിയ എ ന്നീ ലോക്സഭ മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർഥികളുടെ പത്രികയാണ് തെരഞ്ഞെടുപ് പ് കമീഷൻ തള്ളിയത്.
ഇതോടെ, മൂന്ന് മണ്ഡലങ്ങളിലും ബി.ജെ.പിയും മഹാസഖ്യവും നേരിട്ടുള്ള മത്സരമായി മാറി. ഇൗയിടെ കോൺഗ്രസിൽ ചേർന്ന മുൻ എം.പി ഫൂലൻ ദേവിയുടെ ഭർത്താവ് ഉമേദ് സിങ് നിഷാദ് ആയിരുന്നു അംബേദ്കർ നഗർ സ്ഥാനാർഥി. കുടുംബത്തിെൻറ വിവരവുമായി ബന്ധപ്പെട്ട പിഴവ് ചൂണ്ടിക്കാട്ടിയാണ് നിഷാദിെൻറ പത്രിക തള്ളിയത്.
കോൺഗ്രസ്, ബാബു സിങ് കുശ്വാഹയുടെ ജനാധികാർ പാർട്ടിക്ക് നൽകിയ സീറ്റായിരുന്നു ബലിയ. സമാജ്വാദി പാർട്ടിയിൽനിന്ന് കോൺഗ്രസിലെത്തിയ അമർജിത് യാദവാണ് അവിടെ പത്രിക നൽകിയിരുന്നത്. ബൻസ്ഗാവിൽ കോൺഗ്രസ് സ്ഥാനാർഥിയായി നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നത് മുൻ െഎ.പി.എസ് ഒാഫിസറായ കുഷ് സൗരഭ് ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.