ബി.ജെ.പിയെ മറികടക്കാൻ കോൺഗ്രസിനായില്ല -ജിഗ്നേഷ്​ മേവാനി

അഹമ്മദാബാദ്: ഗുജറാത്തിൽ ബി.ജെ.പിയെ മറികടക്കുന്ന തന്ത്രം മെനയാൻ കോൺഗ്രസിനായില്ലെന്ന്​ ജിഗ്​നേഷ്​ മേവാനി.  തെരഞ്ഞെടുപ്പില്‍ നിലമെച്ചപ്പെടുത്തിയെങ്കിലും ഭരണം പിടിക്കാന്‍ സാധിക്കാത്തത്​ കോൺഗ്രസി​​​​െൻറ പിഴവാണ്​.  ബിജെപിയെ മറികടക്കുന്ന തന്ത്രം മെനയാൻ കോൺഗ്രസിനായില്ല. കോണ്‍ഗ്രസ് തന്ത്രപരമായ പ്രചാരണം നടത്തിയില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ വിശാല സഖ്യമുണ്ടാക്കുമെന്നും ജിഗ്നേഷ് മേവാനി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകായിയരുന്നു അദ്ദേഹം.

നഗര വോട്ടർമാർ ഹിന്ദുത്വ ആശയങ്ങളിൽ വശംവദരായി. അമിത്ഷായും മോദിയും വഡ്​ഗാമിൽ പ്രചാരണം നടത്തിയിട്ടും താന്‍ ജയിച്ചുവെന്നും ഗുജറാത്ത് മോദിയെ പാഠം പഠിപ്പിച്ചെന്നും ജിഗ്നേഷ് മേവാനി പറഞ്ഞു.
 

Tags:    
News Summary - Congress Cant Overcome BJP Says - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.