ഫലം അപ്‌ഡേറ്റ് ചെയ്തതിലെ മെല്ലെപ്പോക്ക്; ആരോപണം അടിസ്ഥാനരഹിതമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ

ന്യൂഡൽഹി: ഹരിയാന തെരഞ്ഞെടുപ്പു ഫലം അപ്‌ഡേറ്റ് ചെയ്യുന്നതിൽ മെല്ലെപ്പോക്കുണ്ടായെന്ന കോൺഗ്രസി​ന്‍റെ പരാതി ‘അടിസ്ഥാന രഹിത’മെന്ന് തെരഞ്ഞെടുപ്പ് കമീഷൻ. ഇത് തെളിയിക്കാൻ രേഖകളൊന്നുമില്ലെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശി​ന്‍റെ ആരോപണത്തോട് കമീഷൻ പ്രതികരിച്ചു.

ഹരിയാന തിരഞ്ഞെടുപ്പ് ഫലം അപ്‌ഡേറ്റ് ചെയ്യുന്നതിൽ ​​​ചൊവ്വാഴ്ച രാവിലെ 9 നും 11 നും ഇടയിൽ ഇ.സി.ഐയുടെ വെബ്‌സൈറ്റിൽ ‘വിശദീകരിക്കാനാകാത്ത മാന്ദ്യം’ ഉണ്ടെന്ന് തിരഞ്ഞെടുപ്പ് നിരീക്ഷണ സമിതിയുടെ മുമ്പാകെ കോൺഗ്രസ് ഉന്നയിക്കുകയും ‘തെറ്റായ വാർത്തകളും ക്ഷുദ്രകരമായ വിവരണങ്ങളും’ ഉണ്ടാകാത്ത വിധത്തിൽ കൃത്യമായ കണക്കുകൾ അപ്‌ഡേറ്റ് ചെയ്യാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തു.

ഇക്കാര്യം ചൂണ്ടിക്കാട്ടി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷനും കമീഷണർമാർക്കും കത്തയച്ചു.  ‘നിങ്ങൾ കരുതുന്നതുപോലെ, ഈ പ്രക്രിയയെ തുരങ്കം വെക്കു​ന്ന വിവരണങ്ങൾ ഇറക്കാൻ ഇതിനകത്ത് മോശം വിശ്വാസമുള്ളവരെ ഇത് അനുവദിക്കും. സമൂഹ മാധ്യമങ്ങളിലൂടെ ഇതിനകം പുറത്തുവരുന്നതി​ന്‍റെ ഉദാഹരണങ്ങൾ നിങ്ങൾക്ക് കാണാൻ കഴിയുമെന്നും’ രമേശ് ത​ന്‍റെ കത്തിൽ ചൂണ്ടിക്കാട്ടി. വോട്ടെണ്ണൽ പ്രക്രിയകളെ സ്വാധീനിക്കാൻ ഇപ്പോഴും ‘ദുഷിച്ച അഭിനേതാക്കൾക്ക്’ കഴിയുമോ എന്നതാണ് ഞങ്ങളുടെ ഭയമെന്നും അദ്ദേഹം പറഞ്ഞു.

നിരുത്തരവാദപരവും അടിസ്ഥാനരഹിതവും സ്ഥിരീകരിക്കാത്തതുമായ വിവരണങ്ങൾക്ക് വിശ്വാസ്യത നൽകാനുള്ള ശ്രമമെന്ന് രമേശി​ന്‍റെ ആരോപണങ്ങളെ കമീഷൻ വിശേഷിപ്പിച്ചു. തെരഞ്ഞെടുപ്പ് ചട്ടങ്ങളിലെ ‘ചട്ടം 60’ പ്രകാരമാണ് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിയുക്ത അധികാരികൾ നിയമാനുസൃതമായ വ്യവസ്ഥ പാലിച്ച് വോട്ടെണ്ണൽ നടത്തുന്നത്. ഹരിയാനയിലെയും ജമ്മു കശ്മീരിലെയും മുഴുവൻ വോട്ടെണ്ണൽ പ്രക്രിയയും നിയമങ്ങൾക്കനുസൃതമായി സ്ഥാനാർഥികളുടെയും നിരീക്ഷകരുടെയും മൈക്രോ ഒബ്സർവർമാരുടെയും സാന്നിധ്യത്തിലാണ് നടക്കുന്നത്. ഫലം അപ്‌ഡേറ്റ് ചെയ്യുന്നതിലെ മെല്ലെപ്പോക്ക് എന്ന നിങ്ങളുടെ അടിസ്ഥാനരഹിതമായ ആരോപണത്തെ സാധൂകരിക്കാൻ രേഖകളൊന്നുമില്ല. എല്ലാ മണ്ഡലങ്ങളിലുമായി ഏകദേശം 25 റൗണ്ടുകൾ ഓരോ അഞ്ച് മിനിറ്റിലും അപ്‌ഡേറ്റ് ചെയ്യുന്നുണ്ടെന്നും ഇ.സി പറഞ്ഞു.

Tags:    
News Summary - Congress claims 'unexplained slowdown' in updating results of Haryana polls on Election Commission website

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.