കെ. കവിത

പോളിങ് സ്റ്റേഷനിൽ കെ.കവിതയുടെ വോട്ട് അഭ്യർഥന; തെരഞ്ഞെടുപ്പ് കമീഷനിൽ പരാതി നൽകി കോൺഗ്രസ്

ഹൈദരാബാദ്: പോളിങ് സ്റ്റേഷനിൽ വെച്ച് ബി.ആർ.എസിന് വോട്ട് അഭ്യർഥിച്ചെന്ന് ആരോപിച്ച് കെ. കവിതക്കെതിരെ തെരഞ്ഞെടുപ്പ് കമീഷനിൽ പരാതി നൽകി കോൺഗ്രസ്.

"ബി.ആർ.എസിന് വോട്ട് ചെയ്യാൻ ജനങ്ങളോട് അഭ്യർഥിച്ച് കെ. കവിത തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു. ബഞ്ചറാഹിൽസിലെ പോളിങ് സ്‌റ്റേഷനിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ബി.ആർ.എസിന് വോട്ട് ചെയ്യണമെന്ന് ശ്രീമതി കവിത വോട്ടർമാരോട് അഭ്യർഥിച്ചു. നടപടിയെടുക്കുന്നതിനായി ഇത് ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്"- തെലങ്കാന കോൺഗ്രസ് നേതാവ് നിരഞ്ജൻ പറഞ്ഞു.

കവിത വോട്ട് ചോദിക്കുന്നതിന്‍റെ വിഡിയോയും കോൺഗ്രസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. വോട്ട് രേഖപ്പെടുത്തിയ ശേഷം യുവാക്കളോടും യുവതികളോടും വോട്ടുചെയ്യാൻ ആത്മാർഥമായി അഭ്യർഥിക്കുന്നുവെന്നും ഇത് ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള ദിവസമാണെന്നും കവിത പറഞ്ഞു. ബി.ആർ.എസ് സംസ്ഥാനത്തിന് വേണ്ടി പോരാടുകയും പ്രവർത്തിക്കുകയും ചെയ്തുവെന്നും ജനങ്ങൾ ബി.ആർ.എസിനോടൊപ്പെം നിൽക്കുമെന്ന് വിശ്വസിക്കുന്നതായും കവിത കൂട്ടിച്ചേർത്തിരുന്നു.

അതേസമയം നിർമ്മൽ ജില്ലയിലെ യെല്ലപ്പെല്ലി ഗ്രാമത്തിലെ പോളിങ് ബൂത്തിൽ വോട്ട് ചെയ്യാൻ ബി.ആർ.എസ് സ്കാർഫ് ധരിച്ചെത്തി തെലങ്കാനയുടെ നിലവിലെ മന്ത്രി അല്ലോല ഇന്ദ്രകരൻ റെഡ്ഡിയും തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു.

Tags:    
News Summary - Congress complains to EC on Kavitha’s appeal to vote for BRS at polling station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.