ന്യൂഡൽഹി: ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്ത് രാമക്ഷേത്ര നിർമാണത്തിനായി ഭൂമി വാങ്ങിയതിൽ രാമക്ഷേത്ര ട്രസ്റ്റ് നടത്തിയ കോടികളുടെ അഴിമതിയിൽ പരമോന്നത കോടതിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തരവാദിത്തം നിറവേറ്റണമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല. കോടതിയുടെ നിരീക്ഷണത്തിൽ അന്വേഷണത്തിന് ഉത്തരവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാമെൻറ പേരിൽ ബി.ജെ.പി നേതാക്കൾ നിരന്തരം കൊള്ള നടത്തുകയാണ്. വിഷയത്തിൽ സുപ്രീംകോടതിയുടെയും പ്രധാനമന്ത്രിയുടെയും മൗനം ചോദ്യംചെയ്യപ്പെടേണ്ടതുണ്ടെന്നും സുർജേവാല വ്യക്തമാക്കി. സുപ്രീംകോടതി വിധി പ്രകാരമാണ് ക്ഷേത്രം പണിയുന്നത്. ആ നിലക്ക് ക്ഷേത്രനിർമാണ ട്രസ്റ്റിന് വരുന്ന വരുമാനം കോടതി നിരീക്ഷണത്തിൽ ഒാഡിറ്റ് ചെയ്യുകയും കുറ്റക്കാരെ ശിക്ഷിക്കുകയും വേണം.
സുപ്രീംകോടതിയും പ്രധാനമന്ത്രിയും കടമ നിറവേറ്റുമോ എന്നാണ് ഇനി അറിയേണ്ടത്. പ്രധാനമന്ത്രി മോദിയുടെ മേൽനോട്ടത്തിലാണ് ക്ഷേത്രനിർമാണ ട്രസ്റ്റ് രൂപവത്കരിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.