കമൽനാഥ്

ന്യായ് യാത്രയിൽ കമൽനാഥ് പങ്കെടുക്കും; ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹം തള്ളി കോൺഗ്രസ്

ന്യൂഡൽഹി: കോൺഗ്രസ് നേതാവും മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമൽനാഥും, മകനും എം.പിയുമായ നകുൽനാഥും ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ തള്ളി കോൺഗ്രസ്. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ കമൽനാഥ് പങ്കെടുക്കുമെന്ന് പാർട്ടി വ്യക്തമാക്കി.

കമൽനാഥ് ബി.ജെ.പിയിൽ ചേരുമെന്ന പ്രചാരണം ബി.ജെ.പിയും മാധ്യമങ്ങളും ചേർന്ന് നടത്തുന്നതാണെന്ന് മധ്യപ്രദേശിന്‍റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി ജിതേന്ദ്ര സിങ് പറഞ്ഞു. 'പാർട്ടിയിലെ മുതിർന്ന നേതാവാണ് കമൽ നാഥ്. ഇന്നലെയും മിനിഞ്ഞാന്നും ഞാൻ അദ്ദേഹവുമായി സംസാരിച്ചിട്ടുണ്ട്. ഭാരത് ജോഡോ ന്യായ് യാത്രയുടെ സംസ്ഥാനത്തെ ഒരുക്കത്തെ കുറിച്ചാണ് ഞങ്ങൾ സംസാരിച്ചത്' -ജിതേന്ദ്ര സിങ് തിങ്കളാഴ്ച പറഞ്ഞു.

'നാളെ ഭോപ്പാലിലേക്ക് പോകുന്നുണ്ട്. എം.എൽ.എമാരുമായും എം.പിമാരുമായും വിവിധ സമിതികളുമായും കൂടിക്കാഴ്ച നടക്കുന്നുണ്ട്. എല്ലാ യോഗങ്ങളിലും കമൽനാഥ് പങ്കെടുക്കും. ന്യായ് യാത്രയിൽ അദ്ദേഹത്തിന്‍റെ നിർദേശങ്ങൾ പാർട്ടിക്ക് പ്രധാനപ്പെട്ടതാണ്. യാത്രയിൽ അദ്ദേഹം തീർച്ചയായും പങ്കെടുക്കും' -ജിതേന്ദ്ര സിങ് പറഞ്ഞു. എം.പി നകുൽനാഥും യാത്രയിലുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

രാ​ജ്യ​സ​ഭ സീ​റ്റ് കോ​ൺ​ഗ്ര​സ്​​ നി​ഷേ​ധി​ച്ച​തി​നു​പി​ന്നാ​ലെയാണ് ക​മ​ൽ​നാ​ഥ്​ ബി.​ജെ.​പി​യി​ൽ ചേ​രു​മെ​ന്ന അ​ഭ്യൂ​ഹം ശ​ക്​​ത​മായത്. രാ​ജ്യ​സ​ഭ സീ​റ്റ്​ നേ​ടി​യെ​ടു​ക്കാ​നു​ള്ള സ​മ്മ​ർ​ദ​മെ​ന്ന പോ​ലെ​യാ​ണ്​ ഊ​ഹാ​പോ​ഹം പ്ര​ച​രി​ച്ച​ത്. ക​മ​ൽ​നാ​​ഥ്​ മൗ​നം പാ​ലി​ക്കു​ക​യും​ ചെ​യ്തു. രാ​ജ്യ​സ​ഭ സ്ഥാ​നാ​ർ​ഥി​യാ​യി അ​ശോ​ക്​ സി​ങ്ങി​നെ കോ​ൺ​ഗ്ര​സ്​ ഹൈ​ക​മാ​ൻ​ഡ്​ പ്ര​ഖ്യാ​പി​ക്കുകയും ചെയ്തിരുന്നു.

ബി.ജെ.പിയിൽ ചേരുമോയെന്ന അഭ്യൂഹങ്ങളെ തള്ളാതെയും കൊള്ളാതെയുമാണ് കമൽനാഥ് ശനിയാഴ്ച മാധ്യമങ്ങളോട് സംസാരിച്ചത്. ബി.ജെ.പിയിലേക്കാണോ എന്ന ചോദ്യത്തിന് 'ആരോടും അങ്ങനെയൊന്നും പറഞ്ഞിട്ടില്ല' എന്ന് മാത്രമാണ് കമൽനാഥ് മറുപടി നൽകിയത്. 'അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ നിങ്ങളെ അറിയിക്കും' എന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മ​ധ്യ​പ്ര​ദേ​ശി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ ഏ​ക എം.​പി​യാ​ണ് കമൽനാഥിന്‍റെ​ മ​ക​ൻ ന​കു​ൽ നാ​ഥ്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ ത​ന്‍റെ മേ​ൽ​വി​ലാ​സ​ങ്ങ​ൾ​ക്കൊ​പ്പം ഇ​തു​വ​രെ ഉ​ണ്ടാ​യി​രു​ന്ന കോ​ൺ​ഗ്ര​സി​ന്‍റെ പേ​ര്​ ന​കു​ൽ നാ​ഥ്​ ദിവസങ്ങൾക്ക് മുമ്പ് നീ​ക്കി​യ​ത്​ അ​ഭ്യൂ​ഹം ശ​ക്​​ത​മാ​ക്കി. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ താ​ൻ വീ​ണ്ടും ചി​ന്ദ്​​വാ​ഡ​യി​ൽ സ്ഥാ​നാ​ർ​ഥി​യാ​യി​രി​ക്കു​മെ​ന്ന്​ ന​കു​ൽ നാ​ഥ്​ നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. സ്ഥാ​നാ​ർ​ഥി​ക്കാ​ര്യ​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സ്​ തീ​രു​മാ​ന​മൊ​ന്നും എ​ടു​ക്കാ​തി​രി​ക്കെ​ത്ത​ന്നെ​യാ​ണി​ത്.

Tags:    
News Summary - Congress dismisses Kamal Nath's BJP switch speculation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.