മോദിയെ തടയാൻ കോൺഗ്രസിന്​ കരുത്തില്ല -ഉവൈസി

ഹൈദരാബാദ്​: 2019ൽ ബി.ജെ.പി അധികാരത്തിലേറുന്നതും മോദി പ്രധാനമന്ത്രിയാവുന്നതും തടയാൻ കോൺഗ്രസിന്​ കരുത്തി​ല്ല െന്ന്​ എ.​െഎ.എം.​െഎ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. ബി.ജെ.പിയെ പരാജയപ്പെടുത്തുകയെന്നത്​ തങ്ങളുടെയെല്ലാവരുടേയും ലക ്ഷ്യമാണ്​. അതിനായി കോൺഗ്രസിതര, ബി.ജെ.പി ഇതര പാർട്ടികൾ മുന്നോട്ടു വരണമെന്നും അദ്ദേഹം പറഞ്ഞു.

തെലങ്കാനയിൽ ടി.ആർ.എസ്​ സർക്കാർ രൂപീകരിക്കുമെന്ന്​ താൻ മാസങ്ങൾക്കു മുന്നേ പറഞ്ഞിരുന്നു. തെലങ്കാനയിലെ ജനങ്ങൾ മനസ്സറിഞ്ഞ്​ ടി.ആർ.എസിനെ പിന്തുണച്ചു. തങ്ങൾക്കൊരു നേതാവുണ്ടെന്ന് തെലങ്കാനയിലെ ജനങ്ങൾക്ക്​ അറിയാമെന്നും ത​​​​െൻറ പരിധി തെലങ്കാനയിൽ മാ​​ത്രം ഒതുങ്ങില്ലെന്ന്​ ചന്ദ്രശേഖര റാവു തിരിച്ചറിയുമെന്ന്​ പ്രതീക്ഷിക്കുന്നതായും അസദുദ്ദീൻ ഉവൈസി പറഞ്ഞു​.

പുതിയ ഒരു കാഴ്​ചപ്പാടും സാമ്പത്തിക നയവും രൂപീകരിക്കുവാൻ കോൺഗ്രസിതര, ബി.ജെ.പി ഇതര പാർട്ടികളു​െട കൂട്ടായ്​മ ആവശ്യമാണ്​. അതിന്​ രൂപം നൽകാൻ കെ. ചന്ദ്രശേഖര റാവു മുന്നോട്ടു വരണം. അദ്ദേഹത്തിന്​ അതിനുള്ള കരുത്തുണ്ടെന്നും ഉവൈസി പറഞ്ഞു.​ അടുത്ത ലോക്​സഭ തെരഞ്ഞെടുപ്പിൽ എ.​െഎ.എം.​െഎ.എമ്മും ടി.ആർ.എസും ചേർന്ന്​ 17 സീറ്റ്​ നേടുമെന്നും ഉവൈസി കൂട്ടിച്ചേർത്തു.​

Tags:    
News Summary - Congress Doesn't Have The Capacity To Stop PM Modi: Asaduddin Owaisi -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.