ന്യൂഡൽഹി: ഹരിയാനയിൽ വോട്ടിങ് യന്ത്രങ്ങളുടെ ക്രമക്കേടുമായി ബന്ധപ്പെട്ട് കൂടുതൽ പരാതികൾ നൽകി കോൺഗ്രസ്. വെള്ളിയാഴ്ചയാണ് പാർട്ടി ഇക്കാര്യത്തിൽ കൂടുതൽ പരാതി നൽകിയത്. 20 നിയമസഭ മണ്ഡലങ്ങളിലെ സ്ഥാനാർഥികളാണ് പരാതി നൽകിയത്.
99 ശതമാനം ചാർജുള്ള വോട്ടിങ് യന്ത്രങ്ങളിൽ ക്രമക്കേട് നടത്തിയെന്നാണ് കോൺഗ്രസ് പരാതികളിൽ ആരോപിക്കുന്നത്. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ കോൺഗ്രസിന് സാധിച്ചിരുന്നില്ല. തെരഞ്ഞെടുപ്പിൽ 10 വർഷമായി ഭരണത്തിലുള്ള ബി.ജെ.പിയെ തോൽപ്പിക്കാൻ പാർട്ടിക്ക് സാധിച്ചിരുന്നില്ല.
ഒക്ടോബർ ഒമ്പതിന് വോട്ടിങ് യന്ത്രത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് പരാതി നൽകിയിരുന്നു. എന്നാൽ, ഇപ്പോൾ വിശദമായ പരാതിയാണ് തെരഞ്ഞെടുപ്പ് ക്രമക്കേടുകൾ സംബന്ധിച്ച് കമീഷന് സമർപ്പിച്ചിരിക്കുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയ്റാം രമേശ് എക്സിൽ കുറിച്ചു.
ഇക്കാര്യത്തിൽ അടിയന്തര നടപടി വേണമെന്ന് തെരഞ്ഞെടുപ്പ് കമീഷനോട് അഭ്യർഥിക്കുകയാണ്.നേരത്തെ കൃത്രിമം നടന്നുവെന്ന് പറയുന്ന വോട്ടിങ് യന്ത്രങ്ങൾ സീൽ ചെയ്യണമെന്ന ആവശ്യവുമായി കോൺഗ്രസ് തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.