ബി.ജെ.പിയുടെ ഹിന്ദുത്വ തന്ത്രമാണ്​ കോൺഗ്രസും പിന്തുടരുന്നത്​- ഉവൈസി

ന്യൂഡൽഹി: ബി.ജെ.പിയുടെ ഹിന്ദുത്വ തത്വമാണ്​​ കോൺഗ്രസും പിന്തുടരുന്നതെന്ന്​ അസദുദ്ദീൻ ഉവൈസ്​. ആജ്​ തക്​ ചാനൽ നടത്തിയ പരിപാടിയിൽ സംസാരിക്കു​േമ്പാഴാണ്​ ഉവൈസി കോൺഗ്രസി​​​െൻറ മൃദുഹിന്ദുത്വത്തിനെതിരെ രംഗത്തെത്തിയത്​. 

മുസ്​ലിംകൾക്ക്​ ബി.ജെ.പി സീറ്റ്​ നൽകാത്തതിനെയും ഉവൈസി വിമർശിച്ചു. ഗുജറാത്ത്​, കർണാടക നിയമസഭ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി മുസ്​ലിംകൾക്ക്​ ടിക്കറ്റ്​ നൽകാത്തത്​ ശരിയായില്ല. ന്യൂനപക്ഷങ്ങൾക്ക്​ വേണ്ടിയാണ്​ പ്രവർത്തിക്കുന്നതെന്ന്​ ന്യൂനപക്ഷ മന്ത്രി മുക്​താർ അബ്ബാസ്​ നഖ്​വിയുടെ അവകാശവാദം തെറ്റാണെന്നും ഉവൈസി പറഞ്ഞു. മുസ്​ലിംകൾ കൂടുതലായി രാഷ്​ട്രീയത്തിൽ ഇടപ്പെടണ​മെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഭാരത്​ മാതാ കീ ജയ്​ എന്ന്​ വിളിക്കാൻ ആരെയും നിർബന്ധിക്കരുത്. അഭിപ്രായം പറയാനുള്ള സ്വാതന്ത്രം എല്ലാവർക്കുമുണ്ട്​. ദേശീയഗാനം, ദേശീയ ഗീതം എന്നിവക്ക്​ ഒന്നും പകരംവെക്കാൻ ആവില്ലെന്നും അദ്ദേഹം വ്യക്​തമാക്കി. 

Tags:    
News Summary - Congress following BJP's brand of Hindutva: Owaisi to India Today-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.