അഞ്ചിന ഉറപ്പുകളിലൂടെ കർണാടകയിൽ രാമരാജ്യ സങ്കൽപം പുലരും -മന്ത്രി ദിനേശ്

മംഗളൂരു: ദക്ഷിണ കന്നട ജില്ല ചുമതലയുള്ള ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവുവിന്റെ ജനസമ്പർക്ക പരിപാടിക്ക് ചൊവ്വാഴ്ച സുള്ള്യയിൽ തുടക്കമായി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജനങ്ങൾക്ക് നൽകിയ അഞ്ച് ഇന ഉറപ്പുകൾ പാലിച്ച് നടപ്പാക്കി കർണാടകയിൽ രാമരാജ്യ സങ്കല്പം യാഥാർഥ്യമാക്കുമെന്ന് ഉദ്ഘാടന സമ്മേളനത്തിൽ മന്ത്രി പറഞ്ഞു.

സമൂഹത്തിലെ എല്ലാ വിഭാഗത്തേയും സ്പർശിക്കുന്ന വികസന,ക്ഷേമ പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്. സുള്ള്യ എം.എൽ.എ ഭഗിരഥി മുരുള്യ, മഞ്ചുനാഥ ഭണ്ഡാരി എം.എൽ.സി, ജില്ല ഡെപ്യൂട്ടി കമ്മീഷണർ മുള്ളൈ മുഹിളൻ, ജില്ല പഞ്ചായത്ത് സി.ഇ.ഒ ഡോ. ആനന്ദ് തുടങ്ങിയവർ സംസാരിച്ചു.

അ​യോ​ധ്യ​യി​ൽ ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ പ്രാ​ണ​പ്ര​തി​ഷ്ഠ ച​ട​ങ്ങ് ന​ട​ക്കു​മ്പോ​ൾ ബം​ഗ​ളൂ​രു​വി​ൽ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ രാ​മ​ക്ഷേ​ത്ര​വും ഹ​നു​മാ​ൻ പ്ര​തി​മ​യും ഉ​ദ്ഘാ​ട​നം ചെ​യ്തിരുന്നു. ബം​ഗ​ളൂ​രു ബി​ദ​റ​ഹ​ള്ളി​യി​ൽ രാ​മ-​ല​ക്ഷ്മ- സീ​ത​മാ​ർ​ക്കാ​യി ഹി​ര​ന​ഹ​ള്ളി ശ്രീ​രാ​മ ക്ഷേ​ത്ര ട്ര​സ്റ്റ് നി​ർ​മി​ച്ച ക്ഷേ​ത്ര​വും 33 അ​ടി​യു​ള്ള ഹ​നു​മാ​ൻ പ്ര​തി​മ​യു​മാ​ണ് ഭ​ക്ത​ർ​ക്കാ​യി തു​റ​ന്നു​ന​ൽ​കി​യ​ത്. ‘രാ​മ​ക്ഷേ​ത്ര​വും ഹ​നു​മാ​ൻ പ്ര​തി​മ​യും ഉ​ദ്ഘാ​ട​നം ചെ​യ്യാ​നാ​യ​തി​ൽ സ​ന്തോ​ഷം. ഇ​ത് രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നാ​യ​ല്ല. രാ​ജ്യ​ത്തെ എ​ല്ലാ രാ​മ​ബിം​ബ​ങ്ങ​ളും ഒ​രു​പോ​ലെ​യാ​ണ്. രാ​മ​നെ​യും ല​ക്ഷ്മ​ണ​നെ​യും സീ​ത​യെ​യും ബി.​ജെ.​പി വേ​ർ​പി​രി​ച്ചു. അ​വ​ർ (ബി.​ജെ.​പി) രാ​മ​ക്ഷേ​ത്രം നി​ർ​മി​ച്ചു. രാ​മ​ന് ഒ​റ്റ​ക്കാ​വാ​നാ​കി​ല്ല. സീ​താ​ദേ​വി​യും ല​ക്ഷ്മ​ണ​നും ഹ​നു​മാ​നു​മി​ല്ലാ​തെ രാ​മ​ൻ പൂ​ർ​ണ​മാ​വി​ല്ല’- സി​ദ്ധ​രാ​മ​യ്യ പ​റ​ഞ്ഞു.

Tags:    
News Summary - Congress govt in Karnataka believes in 'Ram Rajya' by implementing five guarantee schemes: Dinesh Gundu Rao

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.