2019 പൊതുതെരഞ്ഞെടുപ്പ്​​: ജെ.ഡി.എസ്​-കോൺഗ്രസ്​ സഖ്യത്തിന്​ തീരുമാനം

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ കോ​ൺ​ഗ്ര​സ്-​ജെ.​ഡി.​എ​സ് സ​ഖ്യ​സ​ർ​ക്കാ​റി​​െൻറ മ​ന്ത്രി​സ​ഭ​യി​ലെ വ​കു​പ്പു​ക​ളു​ടെ കാ​ര്യ​ത്തി​ൽ ധാ​ര​ണ​. മാ​ര​ത്തോ​ൺ ച​ർ​ച്ച​ക​ൾ​ക്കു​ശേ​ഷം കാ​ര്യ​മാ​യ ത​ർ​ക്ക​ങ്ങ​ളി​ല്ലാ​തെയാണ്​ വ​കു​പ്പ്​ വി​ഭ​ജ​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്. 34 മ​ന്ത്രി​സ്ഥാ​ന​ങ്ങ​ളി​ൽ 22 എ​ണ്ണം കോ​ൺ​ഗ്ര​സി​നും 12 എ​ണ്ണം ജെ.​ഡി.​എ​സി​നും ന​ൽ​കാ​ൻ ധാ​ര​ണ​യാ​യെ​ന്നും ഇ​ക്കാ​ര്യ​ത്തി​ലു​ള്ള പ്ര​ശ്ന​ങ്ങ​ളെ​ല്ലാം പ​രി​ഹ​രി​ച്ചെ​ന്നും എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി  കെ.​സി. വേ​ണു​ഗോ​പാ​ൽ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സി​ന് ആ​ഭ്യ​ന്ത​ര​വും ജെ.​ഡി.​എ​സി​ന് ധ​ന​കാ​ര്യ​വും ല​ഭി​ക്കും. മ​ന്ത്രി​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ ജൂ​ൺ ആ​റി​ന് ന​ട​ക്കും.

ധ​ന​കാ​ര്യ​വ​കു​പ്പി​​െൻറ കാ​ര്യ​ത്തി​ൽ മാ​ത്ര​മാ​യി​രു​ന്നു ത​ർ​ക്ക​ം. ഈ ​സ​ഖ്യ​സ​ർ​ക്കാ​റി​​െൻറ നി​ല​നി​ൽ​പ്​ ഇ​പ്പോ​ൾ രാ​ജ്യ​ത്തി​ന് ആ​വ​ശ്യ​മാ​ണെ​ന്ന രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന്, ധ​ന​കാ​ര്യം ജെ.​ഡി.​എ​സി​ന് ന​ൽ​കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ധ​ന​കാ​ര്യം മു​ഖ്യ​മ​ന്ത്രി​ത​ന്നെ കൈ​കാ​ര്യം ചെ​യ്യും. ആ​ഭ്യ​ന്ത​രം ഉ​പ​മു​ഖ്യ​മ​ന്ത്രി ജി. ​പ​ര​മേ​ശ്വ​ര​ക്ക് ന​ൽ​കും. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​വ​രെ ചെ​റി​യ പ്ര​ശ്ന​ങ്ങ​ൾ നി​ല​നി​ന്നി​രു​ന്നു. എ​ച്ച്.​ഡി ദേ​വ​ഗൗ​ഡ, എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി, ഡാ​നി​ഷ് അ​ലി എ​ന്നി​വ​രു​മാ​യി സം​സാ​രി​ച്ച​ശേ​ഷ​മാ​ണ് എ​ല്ലാ പ്ര​ശ്ന​ങ്ങ​ളും പ​രി​ഹ​രി​ച്ച​തെ​ന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

2019ൽ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​മു​മ്പ് സ​ഖ്യം രൂ​പ​വ​ത്ക​രി​ക്കും. കു​മാ​ര​സ്വാ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ഖ്യ​സ​ർ​ക്കാ​ർ അ​ഞ്ചു​വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കാ​ൻ കോ​ൺ​ഗ്ര​സും ജെ.​ഡി.​എ​സും ഒ​ന്നി​ച്ചു പ്ര​വൃ​ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

അ​ഞ്ചു​വ​ർ​ഷ​വും കു​മാ​ര​സ്വാ​മി ത​ന്നെ മു​ഖ്യ​മ​ന്ത്രി​യാ​യി തു​ട​രും. വ​കു​പ്പു​ക​ളും മ​ന്ത്രി​സ്ഥാ​ന​ങ്ങ​ളും പാ​ർ​ട്ടി​ക​ൾ ത​മ്മി​ൽ വെ​ച്ചു​മാ​റി​ല്ല. സ​ഖ്യ​സ​ർ​ക്കാ​റി​​െൻറ അ​ഞ്ചം​ഗ കോ-​ഒാ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യി മു​ൻ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യെ​യും ക​ൺ​വീ​ന​റാ​യി ജെ.​ഡി.​എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡാ​നി​ഷ് അ​ലി​യെ​യും നി​യ​മി​ച്ചു. മു​ഖ്യ​മ​ന്ത്രി എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി, ഉ​പ​മു​ഖ്യ​മ​ന്ത്രി ജി. ​പ​ര​മേ​ശ്വ​ര, കെ.​സി. വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​രാ​ണ് ക​മ്മി​റ്റി​യി​ലെ മ​റ്റ് അം​ഗ​ങ്ങ​ൾ. 

ഞാ​യ​റാ​ഴ്ച​ത​ന്നെ മ​ന്ത്രി​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ ന​ട​ത്താ​ൻ ത​യാ​റാ​യി​രു​ന്നെ​ങ്കി​ലും ഗ​വ​ർ​ണ​ർ സ്ഥ​ല​ത്തി​ല്ലാ​ത്ത​തി​നാ​ലാ​ണ് തീ​യ​തി നീ​ട്ടി​യ​ത്. അ​ധി​കാ​ര കൈ​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ പ്ര​ശ്ന​ങ്ങ​ളും പ​രി​ഹ​രി​ച്ചെ​ന്നും എ​ല്ലാ​കാ​ര്യ​ത്തി​ലും സ​ഖ്യ​ക​ക്ഷി​ക​ൾ ത​മ്മി​ൽ ധാ​ര​ണ​യി​ലെ​ത്തി​യ​താ​യും മു​ഖ്യ​മ​ന്ത്രി കു​മാ​ര​സ്വാ​മി പ​റ​ഞ്ഞു. പ്ര​ഖ്യാ​പ​ന​ത്തി​ന് മു​മ്പെ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യും ദേ​വ​ഗൗ​ഡ​യു​മാ​യും ഫോ​ണി​ലൂ​ടെ സം​സാ​രി​ച്ചി​രു​ന്നു. 

കോ​ൺ​ഗ്ര​സി​ന് ല​ഭി​ച്ച വ​കു​പ്പു​ക​ൾ
ആ​ഭ്യ​ന്ത​രം, റ​വ​ന്യു, ബം​ഗ​ളൂ​രു ന​ഗ​ര വി​ക​സ​നം, ജ​ല​സേ​ച​നം, വ്യ​വ​സാ​യം, ആ​രോ​ഗ്യം, ഗ്രാ​മ-​ന​ഗ​ര വി​ക​സ​നം, കൃ​ഷി, പാ​ർ​പ്പി​ടം, മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സം, സാ​മൂ​ഹി​ക​ക്ഷേ​മം, വ​ന​വും പ​രി​സ്ഥി​തി​യും, തൊ​ഴി​ൽ, മൈ​നി​ങ് ആ​ൻ​ഡ് ജി​യോ​ള​ജി, വ​നി​ത-​ശി​ശു ക്ഷേ​മം, ഭ​ക്ഷ്യ സി​വി​ൽ സ​പ്ലൈ​സ്, ഹ​ജ്ജ്​-​വ​ഖ​ഫ്-​ന്യൂ​ന​പ​ക്ഷ കാ​ര്യം, നി​യ​മം-​നി​യ​മ​സ​ഭ കാ​ര്യം, ശാ​സ്ത്ര​വും -വി​വ​ര​സാ​ങ്കേ​തി​ക​വി​ദ്യ‍യും, യു​വ​ജ​ന​ക്ഷേ​മ​വും കാ​യി​ക​വും ക​ന്ന​ട സം​സ്കാ​ര​വും, തു​റ​മു​ഖ ഉ​ൾ​നാ​ട​ൻ ഗ​താ​ഗ​തം.

ജെ.​ഡി.​എ​സി​ന് ല​ഭി​ച്ച വ​കു​പ്പു​ക​ൾ
ധ​ന​കാ​ര്യം, എ​ക്സൈ​സ്, പൊ​തു​മ​രാ​മ​ത്ത്, ഊ​ർ​ജം, സ​ഹ​ക​ര​ണം, ടൂ​റി​സം, വി​ദ്യാ​ഭ്യാ​സം (മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സം ഒ​ഴി​കെ), ഇ​ൻ​ഫ​ർ​മേ​ഷ​ൻ, പൊ​തു​ഭ​ര​ണം, ഇ​ൻ​റ​ലി​ജ​ൻ​സ്, ആ​സൂ​ത്ര​ണം-​സ്​​റ്റാ​റ്റി​സ്​​റ്റി​ക്സ് മൃ​ഗ​സം​ര​ക്ഷ​ണം-​ഫി​ഷ​റീ​സ്, ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ-​സെ​റി​ക​ൾ​ച്ച​ർ, ചെ​റു​കി​ട വ്യ​വ​സാ​യം, ഗ​താ​ഗ​തം, ചെ​റു​കി​ട ജ​ല​സേ​ച​നം.
 

Tags:    
News Summary - Congress, JD(S) announce Karnataka portfolio-sharing deal, to contest 2019 polls together-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.