ചിത്രം: AP Photo/Gurinder Osan

ആർ.എസ്.എസിനെ പ്രതിരോധിക്കാൻ ജവഹർ ബാൽ മഞ്ചിന്‍റെ കേരള മോഡൽ ദേശീയ തലത്തിലേക്ക്​ വ്യാപിപ്പിച്ച്​ കോൺഗ്രസ്​

ന്യൂഡൽഹി: ആർ.എസ്​.എസിന്​ തടയിടാൻ ജവഹർ ബാൽ മഞ്ചിന്‍റെ പ്രവർത്തനം ദേശീയ തലത്തിൽ വ്യാപിപ്പിച്ച്​ കോൺഗ്രസ്​. 2007ല്‍ കേരളത്തില്‍ തുടക്കമിട്ട ജവഹര്‍ ബാലജന വേദി (ജെ.ബി.വി)യുടെ മാതൃകയിലായിരിക്കും ജവഹര്‍ ബാല്‍ മഞ്ചിന്‍റെ പ്രവര്‍ത്തനം. ഏഴുമുതൽ 17 വയസുവരെ പ്രായമുള്ള കുട്ടികളെ കോൺഗ്രസ്​ ആശയത്തിലേക്ക്​ ആകർഷിക്കാനാണ്​ പദ്ധതി.

കേരളത്തിൽ നിന്നുള്ള കോൺഗ്രസ്​ നേതാവ്​ ജി.വി. ഹരിയെ ജവഹർ ബാൽ മഞ്ചിന്‍റെ അധ്യക്ഷനാക്കി നിയമിച്ചിട്ടുണ്ട്​. ബാലജനവേദിയില്‍ നിലവില്‍ കേരളത്തിൽ രണ്ടര ലക്ഷത്തോളം കുട്ടികള്‍ അംഗങ്ങളാണെന്നും സംഘടനയിലെ അംഗങ്ങളായിരുന്ന 32 പേര്‍ നിലവില്‍ എൻ.എസ്‍.‍യു.ഐയുടെ സുപ്രധാന പദവികള്‍ വഹിക്കുന്നുണ്ടെന്നുമാണ്​ സംഘാടകര്‍ പറയുന്നത്​.

'കേരളത്തിൽ കോൺഗ്രസ് കഴിഞ്ഞ 15 വർഷമായി ജവഹർ ബൽ മഞ്ച് നടത്തിവരികയാണ്. ഇതുവരെ 2.5 ലക്ഷം കുട്ടികൾക്ക് പരിശീലനം നൽകിയിട്ടുണ്ട്. അതിന്‍റെ വിജയം കണക്കിലെടുത്താണ്​ ദേശീയതലത്തിലേക്ക്​ വ്യാപിപ്പിക്കുന്നതിനെ കുറിച്ച്​ ആലോചിച്ചത്​. അതിനുശേഷം കഴിഞ്ഞ വർഷം അഞ്ച് സംസ്ഥാനങ്ങളിലായി ഒരു പൈലറ്റ് പദ്ധതി ആരംഭിച്ചിരുന്നു. കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനത്തോടെ കേരള മോഡൽ ജവഹർ ബാൽ മഞ്ച് രാജ്യമെമ്പാടും വ്യാപിപ്പിക്കും' -ഹരി വർത്ത ഏജൻസിയായ എ.എൻ.ഐയോട്​ പറഞ്ഞു.

ക്യാമ്പുകൾ, വർക്ക്ഷോപ്പുകൾ, സെമിനാറുകൾ, ഫിസിക്കൽ ട്രെയിനിങ്​ എന്നിവയിലൂടെ കോൺഗ്രസിന്‍റെ പ്രത്യയശാസ്ത്രത്തെക്കുറിച്ചും രാജ്യത്തിന്​ പാർട്ടി നൽകിയ സംഭാവനകളെക്കുറിച്ചും കുട്ടികളെ ബോധവത്കരിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ആർ.എസ്​.എസിന്‍റെ ബാല​ഗോകുലവും ജവഹർ ബൽ മഞ്ച് തമ്മിലുള്ള വ്യത്യാസം എന്ത​െണന്ന ചോദ്യത്തിന് 'മതേതരത്വം' എന്നാണ്​ ഹരി മറുപടി പറഞ്ഞത്​.

'കോൺഗ്രസിന്‍റെ വിദ്യാർഥി വിഭാഗമായ എൻ.എസ്​.യുവിന്‍റെ കേരള ഘടകം അധ്യക്ഷൻ ഒരിക്കൽ ഈ പരിപാടിയുടെ ഭാഗമായിരുന്നു. എന്നിരുന്നാലും ജവഹർ ബൽ മഞ്ച് ദേശീയ തലത്തിൽ എത്രത്തോളം വിജയിക്കുമെന്ന് കാലം ഉത്തരം നൽകും' അദ്ദേഹം കൂട്ടിച്ചേർത്തു. ആപ്പ് വഴി ഓൺലൈനായി കുട്ടികൾക്ക് ഈ ക്യമ്പയിനിൽ അണി​േചരാം.

Tags:    
News Summary - Congress launches Kerala model of Jawahar Bal Manch at national-level To counter RSSs balagokulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.