ഭോപാൽ: മധ്യപ്രദേശിെൻറ തലസ്ഥാനമായ ഭോപാലിൽനിന്നുള്ള ബി.ജെ.പി എം.പി പ്രജ്ഞാ സിങ് താക്കൂറിനെ കാണാനില്ലത്രെ... കണ്ടെത്തുന്നവർക്ക് 10,000 രൂപയുടെ ഇനാം പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന കോൺഗ്രസ് ജനറൽ സെക്രട്ടറിയും വക്താവുമായ രവി സക്സേന.
കോവിഡ് രണ്ടാം തരംഗത്തിൽ മരുന്നും ഒാക്സിജനും ചികിത്സാസൗകര്യങ്ങളുമില്ലാതെ ഭോപാൽ നഗരവാസികൾ നെേട്ടാട്ടമോടുമ്പോൾ അവരുടെ എം.പി എവിടെയാണെന്ന് ആർക്കും അറിയില്ലെന്ന് സക്സേന കുറ്റപ്പെടുത്തി. അവരെ ഏറ്റവും ആവശ്യമുള്ള സമയമാണിത്. കഴിഞ്ഞ വർഷം കോവിഡിെൻറ ആദ്യ തരംഗസമയത്തും പ്രജ്ഞാ സിങ് 'മിസിങ്' ആയിരുന്നുവെന്നും സക്സേന പറഞ്ഞു. വൻ ഭൂരിപക്ഷത്തോടെ ഭോപാലുകാർ തെരഞ്ഞെടുത്ത പ്രജ്ഞാ സിങ്ങിനെ കണ്ടുകിട്ടുന്നവർക്ക് പതിനായിരം രൂപ ഇനാം നൽകുമെന്നാണ് സക്സേനയുടെ വാഗ്ദാനം.
അതേസമയം, കോൺഗ്രസിെൻറ ആരോപണം അപക്വമാണെന്നും പ്രജ്ഞാ സിങ്ങിനെ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് മുംബൈയിലേക്ക് വായുമാർഗം കൊണ്ടുപോയിരിക്കുകയാണെന്നും ബി.ജെ.പി വിശദീകരിച്ചു. 2008ലെ മാലേഗാവ് സ്ഫോടന കേസിൽ പ്രതിയായി ജയിലിൽ കഴിഞ്ഞിരുന്ന പ്രജ്ഞാ സിങ് ജാമ്യം നേടിയശേഷമാണ് ഭോപാലിൽ മത്സരിക്കാനിറങ്ങിയത്. മധ്യപ്രദേശിൽ കോവിഡ് ബാധിതർ ഏറ്റവും കൂടുതലുള്ളത് ഭോപാലിലും ഇന്ദോറിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.