മംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ഇടഞ്ഞു നില്‍ക്കുന്ന മുന്‍ കേന്ദ്ര മന്ത്രി സി.എം. ഇബ്രാഹിമിനെ കര്‍ണാടക ലജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമാക്കുന്നു. ബി.ജെ.പിയുടെ എം.എല്‍.സി വിമല ഗൗഡയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന സ്ഥാനത്തേക്ക് ഈ മാസം 31ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇബ്രാഹിമിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കും.
ഉറ്റ രാഷ്ട്രീയ കൂട്ടാളികളായിരുന്ന സിദ്ധരാമയ്യയും ഇബ്രാഹിമും ഒന്നിച്ചാണ് ജനതദള് (എസ്)വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നിലവില്‍ ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷനായ ഇബ്രാഹിം മാസങ്ങളായി മുഖ്യമന്ത്രിയുടെ ശൈലിയുമായി തനിക്കുള്ള പൊരുത്തക്കേട് പരസ്യമായി പ്രകടിപ്പിക്കുന്നു.
ജെ.ഡി.എസിലേക്ക് ക്ഷണവും വാഗ്ദാനങ്ങളും ലഭിച്ചതിനിടെ അവിചാരിതമായുണ്ടായ ചില പ്രശ്നങ്ങള്‍ കാരണം മടക്കം തടസപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.