ഝാൻസി: മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് േനതാവുമായ പ്രദീപ് ജെയിൻ ആദിത്യയെ ഡിസംബർ 25 മുതൽ യു.പി പൊലീസ് വീട്ടിൽ തടവിൽ പാർപ്പിച്ചിരിക്കുകയാണെന്ന് ആരോപിച്ച് മകൻ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെക്ക് കത്തയച്ചു.
വീട്ടുതടങ്കലിെൻറ കാരണം വ്യക്തമാക്കിയിട്ടില്ല. എന്നാൽ, പിതാവിെൻറ രാഷ്ട്രീയ നിലപാടുകളോടുള്ള ജില്ല ഭരണകൂടത്തിെൻറ വിയോജിപ്പാണ് നടപടിക്കു പിന്നിലെന്ന് മകൻ ഗൗരവ് ജെയിൻ കത്തിൽ ആരോപിച്ചു.പിതാവിെൻറ മൗലികാവകാശം പോലും തടയപ്പെട്ടതായി ഗൗരവ് ചൂണ്ടിക്കാട്ടി.
അതേസമയം, ഡിസംബർ 26ന് ലളിത്പൂരിൽനിന്ന് ചിത്രകൂടിലേക്ക് നടത്താനിരുന്ന ഗോസംരക്ഷണ, കർഷക മാർച്ചിൽ പങ്കെടുക്കാതിരിക്കാനാണ് ജെയിൻ അടക്കമുള്ള കോൺഗ്രസ് നേതാക്കളെ വീട്ടിൽ തടഞ്ഞുവെച്ചതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ക്രമസമാധാന നില തകരാതിരിക്കാനാണ് കോൺഗ്രസ് നേതാക്കളെ തടഞ്ഞുവെച്ചതെന്ന് ഝാൻസി ഡെപ്യൂട്ടി സൂപ്രണ്ട് രാജേഡ് കുമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.