ജമ്മു കശ്മീർ വിഭജനത്തെ പിന്തുണച്ച് ജ്യോതിരാദിത്യ സിന്ധ്യ

ന്യൂഡൽഹി: ജമ്മു കശ്മീർ സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ച നടപടിയെ പിന്തുണച്ച് കോൺഗ്രസ് നേ താവ് ജ്യോതിരാദിത്യ സിന്ധ്യ. ജമ്മു കശ്മീരിനെ വിഭജിക്കുന്ന ബിൽ ലോക്സഭയിൽ പാസായതിന് പിന്നാലെ ട്വീറ്റിലൂടെയാണ് ജ ്യോതിരാദിത്യ നിലപാട് വ്യക്തമാക്കി‍യത്.

"ജമ്മു കശ്മീരും ലഡാക്കും ആയി വിഭജിക്കുകയും ഇന്ത്യയിൽ പൂർണമായി ലയി പ്പിക്കുകയും ചെയ്ത നടപടിയെ പിന്തുണക്കുന്നു. ഭരണഘടനാപരമായ നടപടിക്രമങ്ങൾ പാലിച്ചിരുന്നെങ്കിൽ നന്നായിരുന്നു. അങ്ങനെയായിരുന്നെങ്കിൽ അതിനെതിരെ ചോദ്യങ്ങൾ ഉയരുമായിരുന്നില്ല. എന്നിരുന്നാലും ഇത് രാജ്യത്തിന്‍റെ താൽപര്യമാണ്, ഇതിനെ പിന്തുണക്കുന്നു." -ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി.

ജ​മ്മു ക​ശ്​​മീ​രി​ന്​​ പ്ര​ത്യേ​ക പ​ദ​വി ന​ൽ​കി​യ ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ 370ാം വകുപ്പ് റദ്ദാക്കിയതും ജ​മ്മു ക​ശ്​​മീ​ർ, ല​ഡാ​ക്ക്​​ എ​ന്നീ ര​ണ്ടു​​ കേ​ന്ദ്രഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളാ​ക്കു​ന്ന നി​യ​മ നി​ർ​മാ​ണ​വും പാർട്ടി എതിർക്കുന്നതിനിടെയാണ് മുതിർന്ന കോൺഗ്രസ് നേതാവായ ജ്യോതിരാദിത്യ സിന്ധ്യ കേന്ദ്ര സർക്കാർ തീരുമാനത്തെ പിന്തുണച്ചത്.

Tags:    
News Summary - Congress Leader Jyotiraditya Sinha Support Jammu Kashmir Article 370 -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.