കമൽനാഥ്

പാർട്ടി മാറുമെന്ന് പറഞ്ഞത് മാധ്യമങ്ങളാണ് താനല്ലെന്ന് കമൽനാഥ്

ഭോപാൽ: പാർട്ടി മാറുമെന്ന് പറഞ്ഞത് മാധ്യമങ്ങളാണെന്നും താനല്ലെന്നും മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ്. താനൊരിക്കലും അങ്ങനെയൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും കമൽനാഥ് മാധ്യമങ്ങളോട് പറഞ്ഞു.

മാധ്യമങ്ങൾ ഇത്തരം ഊഹാപോഹങ്ങൾ ഉണ്ടാക്കുകയാണ്, മറ്റാരും അങ്ങനെ പറയുന്നില്ല. ഞാൻ പറയുന്നത് നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? ഈ വാർത്ത നിങ്ങൾ നിഷേധിക്കണം." - അദ്ദേഹം പറഞ്ഞു.

ബി.ജെ.പിക്ക് കമൽനാഥിനെ ആവശ്യമില്ലെന്ന് മധ്യപ്രദേശ് മന്ത്രി കൈലാഷ് വിജയവർഗിയ അടുത്തിടെ പറഞ്ഞിരുന്നു. കമൽ നാഥ് ബി.ജെ.പിയിലേക്ക് പോകില്ലെന്ന് കോൺഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. കമൽനാഥ് എവിടെയും പോകുന്നില്ലെന്നും കോൺഗ്രസിൽ തുടരുമെന്നും മധ്യപ്രദേശ് പി.സി.സി അധ്യക്ഷൻ ജിതു പട്വാരിയും മുതിർന്ന നേതാവ് ദിഗ്വിജയ്സിങ്ങും പറഞ്ഞു.

മാധ്യമങ്ങളെ ദുരുപയോഗിച്ച് ബി.ജെ.പി ഒരു മനുഷ്യന്‍റെ ആത്മാർഥത ചോദ്യം ചെയ്യുകയാണെന്ന് ജിതു പട്വാരി കുറ്റപ്പെടുത്തി. മാധ്യമങ്ങളിൽ വരുന്നതെല്ലാം ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് തന്നോട് സംസാരിച്ചപ്പോൾ കമൽനാഥ് പറഞ്ഞത്. താനൊരു കോൺഗ്രസുകാരനാണെന്നും കോൺഗ്രസിൽ തുടരുമെന്നും കമൽനാഥ് ആവർത്തിച്ചതായും നേരത്തെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Congress leader Kamal Nath says buzz of his switch to BJP created by media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.