രണ്ടായിരത്തിന്‍റെ നോട്ട് ആദ്യമെത്തിയത് ബി.ജെ.പി നേതാക്കളുടെ കൈയിലെന്ന് കോൺഗ്രസ് 

ന്യൂഡൽഹി: രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ വലിയ തകർച്ച നേടുന്നതായി കോൺഗ്രസ് സാമ്പത്തിക പ്രമേയം. ജി.എസ്.ടി ധൃതി പിടിച്ച് നടപ്പാക്കിയത് ഗ്രാമത്തിലുള്ളവർക്ക് തൊഴിൽ നഷ്ടപ്പെടാൻ കാരണമായി. നോട്ട് അസാധുവാക്കൽ വഴി കള്ളനോട്ട് തടയാൻ സാധിച്ചുവെന്നത് ഒരു വാഗ്ദാനമായി മാത്രം നിലനിൽക്കുന്നു. 2,000 രൂപയുടെ നോട്ട് രാജ്യത്തെ സാധാരണ ജനങ്ങൾ കാണുന്നതിന് മുമ്പ് ബി.െജ.പി നേതാക്കളുടെ കയ്യിലെത്തി എന്ന ഗുരുതര ആരോപണവും ചിദംബരം ഉന്നയിച്ചു. 84മത് കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പാർട്ടിയുടെ സാമ്പത്തിക നയം അവതരിപ്പിക്കുയായിരുന്നു അദ്ദേഹം. 

14 കോടി ജനങ്ങളെ ദരിദ്രരുടെ പട്ടികയിൽ നിന്ന് മോചിപ്പിച്ചതാണ് മൻമോഹൻ സർക്കാറിന്‍റെ ഏറ്റവും വലിയ നേട്ടം. ബി.ജെ.പി സർക്കാർ ജനങ്ങളെ ദാരിദ്രത്തിലേക്ക് തള്ളിവിട്ടു. ഇതിലൂടെ നിരവധി പേർ ദാരിദ്ര രേഖക്ക് താഴെയായി. ഇതാണ് മോദി സർക്കാർ ഇന്ത്യയിലെ ജനങ്ങളോട് ചെയ്ത ഏറ്റവും വലിയ ദുഷ്‌പ്രവര്‍ത്തിയെന്നും ചിദംബരം ചൂണ്ടിക്കാട്ടി. 

എന്തു കൊണ്ടാണ് റിസർവ് ബാങ്ക് ഇതുവരെ അസാധുവാക്കിയ നോട്ടുകൾ എണ്ണുന്നത് പൂർത്തിയാക്കാത്തത്. അസാധു നോട്ട് എണ്ണാൻ തിരുപ്പതി ക്ഷേത്രത്തിലെ ഭണ്ഡാരത്തിലെത്തുന്ന പണം എണ്ണുന്നവരെ ആർ.ബി.ഐ ഉദ്യോഗസ്ഥർക്ക് സമീപിച്ചു കൂടേ. നിങ്ങളെക്കാൾ വേഗത്തിൽ അവർക്ക് നോട്ട് എണ്ണി തിട്ടപ്പെടുത്താനാവുമെന്നും ചിദംബരം പരിഹസിച്ചു.

മോദി സർക്കാർ ശക്തമായ സമ്പദ് വ്യവസ്ഥയെ തകർത്തു കളഞ്ഞു. ഭാവി തലമുറക്ക് വേണ്ടിയുള്ള വികസനത്തിനാണ് പരിശ്രമിക്കേണ്ടത്. രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ വളർച്ചയുടെ കാര്യത്തിൽ ഇന്ന് ലോക സമ്പദ് വ്യവസ്ഥയിൽ നിന്ന് വേർതിരിക്കപ്പെട്ടെന്നും ചിദംബരം ചൂണ്ടിക്കാട്ടി. നവ ഉദാരവൽകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചില നടപടികളിൽ പുനഃപരിശോധന ആവശ്യമാണെന്നും പ്രമേയം വ്യക്തമാക്കുന്നു. 

Tags:    
News Summary - Congress Leader P Chidambaram Submit Financial Policy in Congress Plenary -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.