40 ശതമാനം കമ്മീഷൻ സർക്കാർ എന്ന മുദ്രാവാക്യം ജനങ്ങൾ സ്വീകരിച്ചുവെന്ന് സചിൻ പൈലറ്റ്

ജയ്പൂർ: കർണാടകയിലെ കോൺഗ്രസിന്റെ മുന്നേറ്റത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് രാജസ്ഥാനിലെ കോൺഗ്രസ് വിമത നേതാവ് സചിൻ പൈലറ്റ്.

‘കോൺഗ്രസിന് ഭൂരിപക്ഷം ഉണ്ട്. ഞങ്ങൾക്ക് ഞെട്ടിക്കുന്ന വിജയം നേടാനാകും. 40 ശതമാനം കമ്മീഷൻ സർക്കാർ എന്ന ഞങ്ങളുടെ മുദ്രാവാക്യം ജനങ്ങൾ സ്വീകരിച്ചു. ബി.ജെ.പിയെ പരാജയപ്പെടുത്താൻ ഞങ്ങൾ ഉയർത്തിയ പ്രധാന പ്രശ്നം അതായിരുന്നു. ജനങ്ങൾ അത് അംഗീകരിച്ചു. കോൺഗ്രസിന് ഭൂരിപക്ഷം നൽകി’ -സചിൻ പൈലറ്റ് പറഞ്ഞു.

രാജസ്ഥാനിൽ കോ​ൺഗ്രസിന്റെ മുതിർന്ന നേതാവും മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ടിന്റെ ചില നടപടികളിൽ പ്രതിഷേധിച്ച് ജൻ സംഘർഷ് യാത്ര നടത്തുകയാണ് സചിൻ പൈലറ്റ്.

Tags:    
News Summary - Congress leader Sachin Pilot on Karnataka Election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.