മുൻ എം.പിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സാഗർ റായ്ക ബി.ജെ.പിയിൽ

ന്യൂഡൽഹി: ഗുജറാത്ത് കോൺഗ്രസ് നേതാവും രാജ്യസഭ മുൻ എം.പിയുമായ സാഗർ റായ്ക ബി.ജെ.പിയിൽ ചേർന്നു. കോൺഗ്രസ് തകർച്ചയിലേക്കാണ് നീങ്ങുന്നതെന്നും ആഭ്യന്തര ചർച്ചകൾക്ക് പോലും പാർട്ടിയിൽ സ്ഥാനമില്ലാതായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

നാല് പതിറ്റാണ്ടായി ഗുജറാത്തിലെ കോൺഗ്രസ് മുൻനിരയിലുള്ള നേതാവിന്‍റെ കൂടുമാറ്റം പാർട്ടിക്ക് കനത്ത തിരിച്ചടിയായി.

പാർട്ടിയിൽ വിമതശബ്ദമുയർത്തി 'ജി-23' നേതാക്കൾ ചൂണ്ടിക്കാട്ടിയ ചില കാര്യങ്ങൾ താൻ സമ്മതിക്കുന്നതായി സാഗർ റായ്ക പറഞ്ഞു. ന്യായമായ കാര്യങ്ങളാണ് അവർ ഉന്നയിച്ചത്. എന്നാൽ, അത് മനസിലാക്കാൻ കോൺഗ്രസിൽ ആരുമില്ലെന്നതാണ് ദു:ഖകരം. ആഭ്യന്തര ചർച്ചകൾ ഇല്ലാതാകുമ്പോൾ പാർട്ടി തകർച്ചയിലേക്കാണ് നീങ്ങുന്നത്. അതിനെ തടുക്കാൻ ആർക്കുമാകില്ല -അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Congress leader Sagar Rayka joins BJP says no internal dialogue left within party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.