ചണ്ഡീഗഡ്: ഹരിയാനയിലെ മുതിർന്ന കോൺഗ്രസ് നേതാവ് കിരൺ ചൗധരിയും മകൾ ശ്രുതി ചൗധരിയും ബി.ജെ.പിയിൽ ചേർന്നു. ചൊവ്വാഴ്ച ഇരുവരും കോൺഗ്രസിൽനിന്നും പ്രാഥമിക അംഗത്വം രാജിവെച്ചിരുന്നു. കോൺഗ്രസിന്റെ സംസ്ഥാന ഘടകം ചില വ്യക്തികളുടെ കുത്തകാധികാരമായി മാറിക്കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി.
“ഞാൻ കോൺഗ്രസിൻ്റെ അർപ്പണബോധമുള്ള പ്രവർത്തകയായിരുന്നു. കോൺഗ്രസിനായി ഞാൻ കഠിനാധ്വാനം ചെയ്തു. എന്നാൽ ഏതാനും വർഷങ്ങളായി ഹരിയാന കോൺഗ്രസ് വ്യക്തി കേന്ദ്രീകൃത പാർട്ടിയായി മാറുന്നത് ശ്രദ്ധയിൽപ്പെട്ടു. മുതിർന്ന നേതാക്കൾ പോലും പാർട്ടി വിടുന്നത് നേതൃത്വം കാരണമാണ്. രാജി തീരുമാനം എന്റെ അനുയായികൾക്ക് നീതി ലഭിക്കണം എന്നതിനാലാണ്“ -കിരൺ ചൗധരി പറഞ്ഞു.
ഹരിയാന മുൻ മുഖ്യമന്ത്രി ബൻസി ലാലിൻ്റെ മരുമകളും ഭിവാനി ജില്ലയിലെ തോഷാമിൽ നിന്നുള്ള സിറ്റിങ് എം.എൽ.എയുമാണ് കിരൺ ചൗധരി. കോൺഗ്രസിൻ്റെ ഹരിയാന യൂണിറ്റിൻ്റെ വർക്കിങ് പ്രസിഡൻ്റായിരുന്നു ശ്രുതി ചൗധരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.