സേനയുടെ മനോവീര്യം കെടുത്തുന്നു–ബി.ജെ.പി

ന്യൂ​ഡ​ൽ​ഹി: ബാ​ലാ​കോ​ട്ട്​ ആ​ക്ര​മ​ണ​ത്തി​ൽ വ്യോ​മ​സേ​ന നേ​ടി​യ വി​ജ​യ​ത്തെ കോ​ൺ​ഗ്ര​സ്​ അ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷം ചോ​ദ്യം ചെ​യ്യു​ന്ന​തി​നെ​തി​രെ ബി.​ജെ.​പി. ​സൈ​നി​ക​രു​ടെ മ​നോ​വീ​ര്യം കെ​ടു​ത്താ​നു​ള്ള ഗൂ​ഢാ​േ​ലാ​ച​ന​യാ​ണ്​ ഇ​തി​ന്​ പി​ന്നി​ലെ​ന്ന്​ കേ​​ന്ദ്ര നി​യ​മ മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദ്​ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

പു​ൽ​വാ​മ ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ളു​ടേ​താ​യി വ​രു​ന്ന ട്വീ​റ്റു​ക​ളെ​ല്ലാം ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണോ എ​ന്ന​റി​യാ​ൻ ബി.​ജെ.​പി​ക്ക്​ താ​ൽ​പ​ര്യ​മു​ണ്ടെ​ന്ന്​ ര​വി​ശ​ങ്ക​ർ പ്ര​സാ​ദ്​ പ​റ​ഞ്ഞു. ഇ​വി​ടെ പ​റ​യു​ന്ന​തെ​ല്ലാം പാ​കി​സ്​​താ​നി​ൽ കാ​ണി​ക്കു​ന്നു​ണ്ട്. ​സേ​ന​യു​ടെ മ​നോ​വീ​ര്യം താ​ഴ്​​ത്തു​ന്ന​തി​ന്​ കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ൾ​ക്കി​ട​യി​ൽ മ​ത്സ​രം മു​റു​കു​ക​യാ​ണെന്ന്​ ര​വി​ശ​ങ്ക​ർ പ്ര​സാ​ദ്​ പ​റ​ഞ്ഞു. ​

Tags:    
News Summary - Congress leaders competing to lower morale of the security forces: Ravi Shankar Prasad- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.