ഭാരത് ജോഡോ യാത്രയുടേതെന്ന പേരിൽ കോൺഗ്രസ് നേതാക്കൾ പങ്കുവെച്ചത് നൈജീരിയയിൽ നിന്നുള്ള ചിത്രം

രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര മികച്ച രീതിയിൽ മുന്നേറുകയാണ്. ഇതിനിടയിൽ യാത്രയെ വിവാദങ്ങളും പിന്തുടരുന്നുണ്ട്. കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ നിന്നുള്ള ചിത്രമാണെന്ന അവകാശവാദത്തോടെ വൻ ജനക്കൂട്ടത്തിന്റെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. രാഹുൽ ഗാന്ധിയെ പിന്തുണച്ച് വൻ ജനക്കൂട്ടം തടിച്ചുകൂടിയ കർണാടകയിൽനിന്നും എടുത്ത ചിത്രമാണിതെന്ന് അവകാശപ്പെട്ട് നിരവധി കോൺഗ്രസ് നേതാക്കളും അനുയായികളും ഈ ചിത്രം പങ്കിട്ടു. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ബെല്ലാരിയിൽ നടന്ന ഒരു പൊതുയോഗത്തിന്റെ ദൃശ്യങ്ങൾ ആണെന്ന് അവകാശപ്പെട്ട് എം.എൽ.എ വീരേന്ദ്ര ചൗധരിയും ചിത്രം പങ്കുവെച്ചിരുന്നു.

കോൺഗ്രസ് ദേശീയ കോഡിനേറ്റർ റിതു ചൗധരി ചിത്രം ട്വീറ്റ് ചെയ്യുകയും രാഹുൽ ഗാന്ധി ചരിത്രം സൃഷ്ടിക്കുകയാണെന്ന് സമൂഹമാധ്യമത്തിൽ കുറിക്കുകയും ചെയ്തു. ഭാരത് ജോഡോ യാത്രയുടെ കർണാടകയിൽ നിന്നുള്ള ചിത്രമാണിതെന്ന് അവർ അവകാശപ്പെട്ടു. എന്നാൽ, അവർ പിന്നീട് പോസ്റ്റ് ഡിലീറ്റ് ചെയ്തു.

വസ്തുതാന്വേഷണ വെബ്സൈറ്റായ 'ആൾട്ട് ന്യൂസ്' ആണ് ചിത്രത്തിന്റെ യഥാർഥ വസ്തുത അന്വേഷിച്ച് പുറത്തുകൊണ്ടുവന്നത്. ക്രൈസ്റ്റ് ഫോർ ആൾ നേഷൻ (CFAN) എന്ന വെബ്‌സൈറ്റിലാണ് ഈ ചിത്രം അപ്‌ലോഡ് ചെയ്തിരിക്കുന്നത് എന്ന് കണ്ടെത്തി. നൈജീരിയയിൽ നടന്ന ഒരു പരിപാടിയുടെ ചിത്രമാണ് രാഹുൽ ഗാന്ധി നയിച്ച യാത്രയിലെ ചിത്രമായി പ്രചരിപ്പിക്കുന്നത് എന്ന് സാരം. 

Tags:    
News Summary - Congress leaders share old pic from Nigeria as Bharat Jodo Yatra crowd in Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.