ന്യൂഡൽഹി: പാർലമെൻററി സമിതികളുടെ അധ്യക്ഷപദവി കോൺഗ്രസിന് നഷ്ടമായേക്കും. ധനം, വ ിദേശകാര്യം തുടങ്ങി ലോക്സഭക്കു കീഴിലുള്ള സുപ്രധാന പാർലമെൻറ് സമിതികളുടെ അധ്യക്ഷ പദവി കോൺഗ്രസിന് നൽകേണ്ടെന്ന നിലപാടിലാണ് ബി.ജെ.പി. ആഭ്യന്തരകാര്യ സമിതിയുടെ അധ്യ ക്ഷസ്ഥാനത്തുനിന്ന് ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പി. ചിദംബരത്തെ ഉടൻ മാറ്റാനും നീക്കമുണ്ട്. പാർലമെൻററി ആഭ്യന്തര സമിതി രാജ്യസഭക്കു കീഴിലാണ്.
കോൺഗ്രസിന് രാജ്യസഭയിൽ അംഗബലമുള്ളതിനാൽ ചിദംബരത്തിന് പകരം രാജ്യസഭ പ്രതിപക്ഷ ഉപനേതാവ് ആനന്ദ് ശര്‍മയെ അധ്യക്ഷനാക്കിയേക്കും. ലോക്സഭയിൽ വേണ്ടത്ര അംഗബലമില്ലാത്ത കോൺഗ്രസിന് പദവികൾ നൽകാതിരുന്നാൽ, കാര്യങ്ങൾ കൂടുതൽ സുഗമമാകുമെന്ന കണക്കുകൂട്ടലിലാണ് മോദി സർക്കാർ. അതേസമയം, പാർലമെൻററി സമിതി അധ്യക്ഷസ്ഥാനം എടുത്തുകളയുന്നതിനെതിരെ കോൺഗ്രസ് ലോക്സഭ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി രംഗത്തുവന്നു.
ബി.ജെ.പി പാർലമെൻറിൽ ചെറിയ പാർട്ടിയായ സമയത്ത് കോൺഗ്രസ് ഇത്തരത്തിൽ ചെയ്തിരുന്നില്ല. വാജ്പേയിയെ യു.എന്നിൽ ഇന്ത്യയുടെ പ്രതിനിധിയായി കോൺഗ്രസ് അയച്ചിട്ടുണ്ട്. എന്നാൽ, നിർഭാഗ്യവശാൽ ഈ സർക്കാർ സംഖ്യാ സ്വേച്ഛാധിപത്യത്തിൽ മുഴുകിയിരിക്കുകയാണ്. ചട്ടപ്രകാരം പാര്‍ലമെൻറ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്മാന് പ്രധാന പ്രതിപക്ഷ പാർട്ടിക്ക് അവകാശപ്പെട്ടതാണെന്നും അധീർ രഞ്ജൻ ചൗധരി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.