കെജ് രിവാളിന്‍റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ കോൺഗ്രസ് മാർച്ച്, സംഘർഷം

ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ അരവിന്ദ് കെജ് രിവാൾ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് കോൺഗ്രസിന്‍റെ പ്രതിഷേധ മാർച്ച്. മാർച്ചിൽ പങ്കെടുത്ത കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ഇത് സംഘർഷത്തിന് വഴിവെച്ചു. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.

കോൺഗ്രസ് ഡൽഹി ഓഫിസിൽ നിന്ന് ആം ആദ്മി പാർട്ടിയുടെ ഓഫിസിലേക്കാണ് മാർച്ച് സംഘടിപ്പിച്ചത്. ഡൽഹി പി.സി.സി അധ്യക്ഷൻ അനിൽ കുമാർ ചൗധരി മാർച്ച് ഉദ്ഘാടനം ചെയ്തു. ഡൽഹി മദ്യനയക്കേസിൽ എ.എ.പി നേതാവും ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ അടക്കമുള്ളവർ കുറ്റക്കാരാണെന്ന് ആരോപിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു.

അരവിന്ദ് കെജ്രിവാൾ സർക്കാറിലെ നെടുംതൂണുകളായിരുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിനും രാജിവെച്ചത്. ഡൽഹി മദ്യ നയവുമായി ബന്ധപ്പെട്ട കേസിൽ ഞായറാഴ്ച സി.ബി.ഐ അറസ്റ്റ് ചെയ്ത സിസോദിയയും കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ മാസങ്ങൾക്കുമുമ്പ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത സത്യേന്ദർ ജെയിനും തിങ്കളാഴ്ച വൈകുന്നേരമാണ് രാജി സമർപ്പിച്ചത്.

കെജ്രിവാളിനൊപ്പം ആംആദ്മി പാർട്ടി രൂപവത്കരണത്തിൽ മുഖ്യ പങ്കുവഹിച്ചവരാണ് ഇരുവരും. പഞ്ചാബിലെ മിന്നും വിജയത്തിനു പിന്നാലെ കൂടുതൽ സംസ്ഥാനങ്ങളിലേക്ക് പാർട്ടി ചുവടുവെപ്പ് നടത്താൻ ഒരുങ്ങുന്നതിനിടെയാണ് സിസോദിയയെ അഴിക്കുള്ളിലാക്കുന്നത്.

ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ബി.ജെ.പിക്ക് കനത്ത വെല്ലുവിളി ഉയർത്തിയ സമയത്ത് സിസോദിയയെ ലക്ഷ്യമിട്ട് കേന്ദ്ര ഏജൻസികൾ അന്വേഷണവും ആരംഭിച്ചു. സി.ബി.ഐ അദ്ദേഹത്തിന്‍റ വസതിയിൽ 30 മണിക്കൂർ റെയ്ഡ് നടത്തി. കേസിൽ മൂന്ന് മാസം മുമ്പ് സി.ബി.ഐ നൽകിയ കുറ്റപത്രത്തൽ സിസോദിയയുടെ പേര് പ്രതിയായി ഉൾപ്പെട്ടിരുന്നില്ല.

Tags:    
News Summary - Congress march in Delhi demanding Arvind Kejriwal's resignation, conflict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.