കെ.സി.ആറിനെ വീണ്ടും മുഖ്യമന്ത്രിയാക്കാൻ ബി.ആർ.എസ്- കോൺഗ്രസ് ധാരണയെന്ന് അമിത് ഷാ

ഹൈ​ദ​രാ​ബാ​ദ്: തെ​ല​ങ്കാ​ന​യി​ൽ കെ. ​ച​ന്ദ്ര​ശേ​ഖ​ർ റാ​വു​വി​നെ (കെ.​സി.​ആ​ർ) വീ​ണ്ടും മു​ഖ്യ​മ​ന്ത്രി​യാ​ക്കാ​ൻ ബി.​ആ​ർ.​എ​സും കോ​ൺ​ഗ്ര​സും ധാ​ര​ണ​യെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ ആ​രോ​പ​ണം. രാ​ഹു​ൽ ഗാ​ന്ധി​യെ പ്ര​ധാ​ന​മ​ന്ത്രി​യാ​ക്കാ​ൻ റാ​വു സ​ഹാ​യി​ക്കു​മെ​ന്നും മ​ക്ത​ലി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ അ​മി​ത് ഷാ ​ആ​രോ​പി​ച്ചു.

കെ.​സി.​ആ​റി​നെ അ​ധി​കാ​ര​ത്തി​ൽ​നി​ന്ന് പു​ റ​ത്താ​ക്കാ​ൻ കോ​ൺ​ഗ്ര​സി​ന് വോ​ട്ട് ന​ൽ​കി​യാ​ൽ കോ​ൺ​ഗ്ര​സ് എം.​എ​ൽ.​എ​മാ​ർ ബി.​ആ​ർ.​എ​സി​ലേ​ക്ക് പോ​കും. കോ​ൺ​ഗ്ര​സ് എം‌.​എ​ൽ‌.​എ​മാ​ർ ചൈ​നീ​സ് സാ​ധ​ന​ങ്ങ​ൾ​പോ​ലെ ഗ്യാ​ര​ണ്ടി​യി​ല്ലാ​ത്ത​താ​ണെ​ന്നും അ​വ​ർ ഏ​തു​സ​മ​യ​വും ബി‌.​ആ​ർ‌.​എ​സി​ലേ​ക്ക് പോ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ സം​സ്ഥാ​ന​ത്ത് പി​ന്നാ​ക്ക ജാ​തി നേ​താ​വി​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്കാ​നാ​ണ് ബി.​ജെ.​പി തീ​രു​മാ​നി​ച്ച​തെ​ന്നും തെ​ല​ങ്കാ​ന​യി​ലെ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ലെ മാ​ഡി​ഗ സ​മു​ദാ​യ​ത്തി​ന് പ്ര​ത്യേ​ക സം​വ​ര​ണ ക്വോ​ട്ട ന​ൽ​കു​മെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു.

Tags:    
News Summary - "Congress MLAs Like Chinese Goods, Will Go To BRS Anytime": Amit Shah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.