ബംഗളൂരു: നഗരത്തിലെ റസ്റ്റാറൻറിൽ കോൺഗ്രസ് എം.എൽ.എ എൻ.എ. ഹാരിസിെൻറ മകനും സുഹൃത്തുക്കളും യുവാവിനെ ക്രൂരമായി മർദിച്ചു പരിക്കേൽപിച്ചു. തുടർന്ന് ചികിത്സ തേടി ആശുപത്രിയിലെത്തിയ യുവാവിനെ അവിടെവെച്ചും 20 അംഗ സംഘം മർദിച്ചു. സംഭവത്തിൽ എം.എൽ.എയുടെ മകൻ മുഹമ്മദ് ഹാരിസ് നാലപ്പാടിനെതിരെയും സുഹൃത്തുക്കൾക്കെതിരെയും പൊലീസ് കേസെടുത്തു. അഞ്ചുപേരെ അറസ്റ്റ് ചെയ്തു. ബംഗളൂരു യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറികൂടിയായ മുഹമ്മദ് ഹാരിസ് ഒളിവിലാണ്.
നഗരത്തിലെ പ്രമുഖ വ്യവസായിയുടെ മകൻ വിദ്വതിനാണ് മർദനമേറ്റത്. ശനിയാഴ്ച അർധരാത്രി യു.ബി സിറ്റിയിലെ റസ്റ്റാറൻറിലാണ് സംഭവം. നാലാഴ്ച മുമ്പ് നടന്ന അപകടത്തിൽ കാലിന് പരിക്കേറ്റ വിദ്വതിനെയും കൂട്ടി സുഹൃത്ത് പ്രവീൺ റസ്റ്റാറൻറിലെത്തിയതായിരുന്നു. പ്ലാസ്റ്ററുള്ളതിനാൽ വിദ്വത് കാൽ നീട്ടിയാണ് ഇരുന്നിരുന്നത്. ഈസമയം ഇവിടെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മുഹമ്മദ് ഹാരിസ് വിദ്വതിനോട് കാൽ മാറ്റിവെക്കാൻ ആവശ്യപ്പെട്ടെങ്കിലും പ്ലാസ്റ്ററുള്ളതിനാൽ കഴിയില്ലെന്ന് പറഞ്ഞു. ഇതിൽ രോഷാകുലനായാണ് മുഹമ്മദും സംഘവും യുവാവിനെ മർദിച്ചത്. മുഖത്തും മറ്റും പരിക്കേറ്റ് തളർന്നുവീണ വിദ്വതിനെ ഉടൻതന്നെ സമീപത്തെ മല്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നാലെ ഇവിടെയെത്തിയും മുഹമ്മദ് നാലപ്പാടും സംഘവും മർദിച്ചതായും ഭീഷണിപ്പെടുത്തിയതായി വിദ്വത് െപാലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
പൊലീസിൽ പരാതി നൽകരുതെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു മർദനം. മുഹമ്മദിെൻറ സുഹൃത്തുക്കളായ ബാലകൃഷ്ണ, മഞ്ജുനാഥ്, അഭിഷേക്, അരുൺ, നസീബ് എന്നിവരെ ഞായറാഴ്ച ഉച്ചയോടെ കബൺ പാർക്ക് പൊലീസ് അറസ്റ്റ് ചെയ്തു.
എം.എൽ.എയുടെ മകനെ സർക്കാർ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നത് സിദ്ധരാമയ്യ സർക്കാരിനെ പ്രതിരോധത്തിലാക്കി. മുഹമ്മദ് ഹാരിസിനെ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് ആറുവർഷത്തേക്ക് സസ്പെൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.