ന്യൂഡൽഹി: പ്രധാനമന്ത്രി നേരന്ദ്ര മോദിയുടെ കെട്ടിപ്പിടിത്ത നയതന്ത്രത്തെ പരിഹസിച്ച് കോൺഗ്രസിെൻറ വിഡിയോ. വിവിധ രാഷ്ട്ര നേതാക്കളെ മോദി കെട്ടിപ്പിടിക്കുന്നതിനെ പരിഹസിച്ച് കോൺഗ്രസിെൻറ ഒൗദ്യോഗിക ട്വിറ്ററിലാണ് വിഡിയോ പോസ്റ്റ് ചെയ്തത്. ജനുവരി 14ന് ചെയ്ത പോസ്റ്റിൽ ബെഞ്ചമിൻ നെതന്യാഹു ഇന്ത്യ സന്ദർശിക്കുന്നു; മോദിയിൽ നിന്ന് കൂടുതൽ കെട്ടിപ്പിടിത്തങ്ങൾക്കായി കാത്തിരിക്കുന്നു എന്ന കുറിപ്പും ചേർത്തിട്ടുണ്ട്.
എന്നാൽ വിഡിയോക്കെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി രംഗത്തെത്തി. കോൺഗ്രസിന് സാമാന്യ ബുദ്ധി നശിച്ചിരിക്കുന്നുവെന്നും പാർട്ടി അധഃപതനത്തിെൻറ പടുകുഴിയിലാണെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു.
കോൺഗ്രസിന് കാര്യമായി ചൂണ്ടിക്കാണിക്കാൻ പ്രധാന വിഷയങ്ങളൊന്നുമില്ല. അതിനാൽ അവർ ഇത്തരം ട്രിക്കുകൾ കാണിക്കുകയാണ്. അവരുടെ വൃത്തിക്കെട്ട ഇത്തരം ട്രിക്കുകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെയും പുറത്തു വരികയാണെന്നും ജാവദേക്കർ പറഞ്ഞു.
ആറു ദിവസത്തെ സന്ദർശനത്തിനായി നെതന്യാഹു ഇന്ത്യയിലെത്തി നിമിഷങ്ങൾക്കുള്ളിലാണ് കോൺഗ്രസിെൻറ ട്വീറ്റ് വന്നത്.
With Israeli PM Benjamin Netanyahu visiting India, we look forward to more hugs from PM Modi! #Hugplomacy pic.twitter.com/M3BKK2Mhmf
— Congress (@INCIndia) January 14, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.